ഇ കെ സുഗതന്‍ Author

E K Sugathan

തിരുവനന്തപുരം ജില്ലയിൽ പാച്ചല്ലൂർ എന്ന സ്ഥലത്ത് 1958 ൽ ജനനം ആർ.വനജാക്ഷി, ഇ കെ പണിക്കർ എന്നിവരാണ് മാതാപിതാക്കൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളം ഐശ്ചിക വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, ജേർണലിസം ഡിപ്ലോമ കോഴ്സിന് തിരുവനനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ പഠിച്ചു (പ്രസ്സ് ക്ലബ്). കേരള കൗമുദി ദിനപത്രത്തിൽ ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ പ്രമുഖ പത്ര/ദൃശ്യ മാധ്യമങ്ങളിൽ ഫ്രീലാൻസ് ആയി പ്രവർത്തിക്കുന്നു. അനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. വിളംബരം, ചരിത്രരേഖകൾ, കാലത്തിന്റെ ചുവരെഴുത്തുകൾ, ഒരു പുനർജനിയുടെ ഓർമ്മയ്ക്ക്, തൈക്കാട് അയ്യാഗുരു (ജീവചരിത്രം) ദൈവാനുഭവത്തിന്റെ ഗുരു തിരുവണ്ണാമല, മാലിദ്വീപുകളുടെ ചരിത്രം (A history of Maldives, Published by State Institute of Languages) The Saga of a Sage (English) എന്നിവയാണ് പ്രധാന കൃതികൾ. ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഭാരത വിജ്ഞാനകോശം, കേരള കൗമുദി പ്രസിദ്ധീകരിച്ച ശ്രീ നാരായണ ഗുരു സമ്പൂർണ്ണ ഡയറക്ടറി എന്നിവയുടെ പ്രധാന ലേഖകനായും തിരുവനന്തപുരം ദൂരദർശന്റെ സാംസ്കാരിക രംഗം പരിപാടിയുടെ സ്ക്രിപ്റ്റ് റൈറ്ററായും മലയാള മനോരമ - ബാലരമ ഡൈജസ്റ്റ് തയ്യാറാക്കുന്നതിനും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി ശാസ്ത്ര - സാഹിത്യ ഗ്രന്ഥങ്ങളുടെ എഡിറ്റർ കൂടിയാണ് ഇദ്ദേഹം.



Need some editing or want to add info here ?, please write to us.

Other Books by Author E K Sugathan
Cover Image of Book The Saga Of A Sage
Rs 160.00  Rs 152.00