രഘുനാഥന്‍ പറളി Author

Raghunathan Parali

രഘുനാഥൻ പറളി

ശ്രദ്ധേയനായ മലയാള നിരൂപകൻ . ചില വിവർത്തനകൃതികളും രചിച്ചിട്ടുണ്ട്. ആദ്യ നിരൂപണ കൃതിയായ ദർശനങ്ങളുടെ മഹാവിപിനം (2000 ഏപ്രിൽ മാസത്തിൽ ആദ്യപതിപ്പ്) മലയാള സാഹിത്യത്തിന്റെയും സാഹിത്യ നിരൂപണതിന്റെയും ഒരു പ്രമുഖ സംക്രമണ ഘട്ടത്തെ അടയാളപ്പെടുത്തി.

1974 മെയ് 28 ന് പാലക്കാട് ജില്ലയിലെ പറളിയിൽ ജനിച്ചു. 1998 മുതൽ ഗവൺമെന്റ് സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു. കേരള സാംസ്കാരിക വകുപ്പിനു കീഴിലുളള ഒ വി വിജയൻ സ്മാരക സമിതി അംഗമായും സമസ്ത കേരള സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറിയായും (2014 മുതൽ 2017 വരെ) നാഷണൽ ബുക്ക് ട്രസ്റ്റ് (National Book Trust - NBT) മലയാളം ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ
-----------------
സാഹിത്യ നിരൂപണം/വിമർശനം
-------------------------------------------
ദർശനങ്ങളുടെ മഹാവിപിനം
ഭാവിയുടെ ഭാവന
ചരിത്രം എന്ന ബലിപീഠം
മൗനം എന്ന രാഷ്ട്രീയ രചന (വാക്കുകൾ സാക്ഷ്യങ്ങൾ)

സെല്ലുലോയ്ഡിലെ ചില്ലുപടവുകൾ (സിനിമാനിരൂപണം)

എഡിറ്റർ
--------------
സി പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം
വിശ്വോത്തര കഥകൾ-രാഷ്ട്രീയ കൊലപാതകങ്ങൾ

വിവർത്തനം
----------------------
ഡ്രീനാ നദിയിലെ പാലം
പെനാൾറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം
ജീവിതത്തിലെ ഒരു ദിവസം



Need some editing or want to add info here ?, please write to us.

Other Books by Author Raghunathan Parali