വി സുരേശന്‍ Author

V Sureshan

ജനനം : 1962 ജുലൈ 31, പേയാട് , തിരുവനന്തപുരം . അച്ഛൻ : വാസുദേവൻ നായർ അമ്മ : ഭാമയമ്മ. സെയിന്റ് സേവിയേഴ്സ് ഹൈസ്കൂൾ , ഗവ . ആർട്ട്സ് കോളേജ് , സെൻഡ്രൽ പോളിടെൿനിക്ക് , ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് എഞ്ചിനിയേഴ്സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം . കുറച്ചുകാലം പത്രപ്രവർത്തകനായിരുന്നു . 1989 മുതൽ സർക്കാർ സർവ്വീസിൽ . ഇപ്പോൾ കേരളാ വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം ഓഫീസിൽ ഉദ്യോഗം . നാടകത്തിലൂടെ സാഹിത്യപ്രവേശം , ഇപ്പോൾ ഹാസ്യം , കഥ , ബാലസാഹിത്യം , പംക്തി എന്നീ രംഗങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരനും നർമ്മപ്രഭാഷകനും. കഥയ്ക്ക് അംഗീകാരങ്ങൾ . ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും രചനകൾ പ്രസദ്ധീകരിക്കാറുണ്ട് . കൃതികൾ : - ‘ കാര്യത്തിന്റെ കിടപ്പും നിൽപ്പും ‘ ‘ മംഗ്ലീഷുകാരുടെ നാട് ‘ , ‘ കുംഭസാരം ‘ ,പൾസ്സ് ‘ ,’ ചിരിക്കരുത് അവർ പ്രശസ്തരാണ് ‘ , ‘ ജനം.കോം ‘ , ‘ വി. സുരേശന്റെ ബാലകഥകൾ ‘ ,’ ഏപ്രിൽ ഫൂൾ , ചിരി പ്‌ളസ്സ് , സ്റ്റാർട്ട് ആക്ഷൻ കട്ട് , ഹാസ്യ സാഹിത്യകാരന്മാരുടെ സംഘടനയായ നർമ്മകൈരളിയുടെ സെക്രട്ടറിയും നർമ്മ കൈരളി വിവിധ വേദികളിൽ അവതരിപ്പിക്കുന്ന ചിരിയരങ്ങിലെ പങ്കാളിയും. ഭാര്യ : ലതാ മഞ്ജുഷ മക്കൾ : പ്രണോയ് , പ്രയാഗ് വിലാസം : “ സുസ്മിതം “ , പേയാട് പി . ഒ . തിരുവനന്തപുരം – 695 573 ഫോൺ : 0471 – 2289478 , 98 95 21 94 78



Need some editing or want to add info here ?, please write to us.

Other Books by Author V Sureshan