Image of Book മാതൃഭൂമി ഇയര്‍ബുക്ക് പ്സ്സ് 2012 -മലയാളം
  • Thumbnail image of Book മാതൃഭൂമി ഇയര്‍ബുക്ക് പ്സ്സ് 2012 -മലയാളം

മാതൃഭൂമി ഇയര്‍ബുക്ക് പ്സ്സ് 2012 -മലയാളം

Language :Malayalam
Edition : 2012
Page(s) : 804
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Mathrubhumi Yearbook Plus 2012-Malayalam

ഏറെ പുതുമകളുമായി മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2012- മലയാളം.
2011 സെന്‍സസ് സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തിനു പുറമേ ദുരന്ത നിവാരണം - ഇന്ത്യയും ലോകവും, ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും അമൂല്യ സമ്പത്തും , ടെലിസ്‌കോപ്പിന്റെ കഥ , കേരളത്തിലെ സഹകരണ പ്രസ്ഥാനം , അണുവിന്റെ ശക്തി , പ്രകാശം പരത്തുന്ന സത്യാഗ്രഹി , മഹാമേളയ്ക്ക് അരങ്ങൊരുങ്ങി ( ഒളിമ്പിക്‌സിനെക്കുറിച്ചുള്ള പ്രത്യേക വിഭാഗം ) എന്നീ ലേഖനങ്ങളും ഇയര്‍ബുക്ക് പ്ലസിലുണ്ട് . കേരളത്തെക്കുറിച്ചുള്ള വിപുലീകരിച്ച വിഭാഗത്തില്‍ കേരളത്തിന്റെ ഭൂമിശാസ്ത്രം , ചരിത്രം , സാമ്പത്തിക നില , സംസ്‌കാരം , സാഹിത്യം തുടങ്ങിയവയെപ്പറ്റി മറ്റെവിടെയും കിട്ടാത്ത സമഗ്ര വിവര ശേഖരമാണുള്ളത് . സാഹിത്യ പൈതൃകം എന്ന വിഭാഗത്തില്‍ ഭാരതീയ സാഹിത്യ പൈതൃകത്തിലൂടെ ഒരു യാത്ര , ഇന്ത്യന്‍ ഇംഗ്‌ളീഷ് എഴുത്തുകാര്‍ , ലോക സാഹിത്യം , മലയാള സാഹിത്യം എന്നിവയുണ്ട് . സാമ്പത്തികശാസ്ത്ര പദങ്ങളുടെ നിര്‍വ്വചനവും ലളിതമായ വിവരണവും മാത്രമല്ല ഇന്ത്യ , ലോക രാജ്യങ്ങള്‍ , ഐക്യരാഷ്ട്ര സംഘടന , ആരോഗ്യം , ശാസ്ത്രം , പ്രപഞ്ചം , ഭൂമി തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനവിവരങ്ങളും ഇയര്‍ബുക്കിലുണ്ട് . ഭരണഘടന , ദേശീയപ്രസ്ഥാനം എന്നിവയ്‌ക്കൊപ്പം ഐക്യകേരളം , സ്വാതന്ത്ര്യാനന്തര ഇന്ത്യ, ലോകചരിത്രം എന്നിവ നാള്‍വഴി രൂപത്തില്‍ വായിക്കാം . പോയവര്‍ഷത്തെ അന്തര്‍ദേശീയ , ദേശീയ , പ്രാദേശിക സംഭവവികാസങ്ങള്‍ , നിയമനങ്ങള്‍ , പുരസ്‌കാരങ്ങള്‍ , വാണിജ്യം, കായികം, ശാസ്ത്രലോകത്തെ മുന്നേറ്റങ്ങള്‍ മുതലായവയും ഉള്‍പ്പെടുത്തിയിരിക്കുന്നു . ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്‌പോക്കണ്‍ ഇംഗ്‌ളീഷ് ഫൗണ്ടേഷന്‍ കോഴ്‌സ് സി.ഡി ( ഓറിയന്റ് ബ്ലാക്ക് സ്വാന്‍ ) മാതൃഭൂമി ഇയര്‍ബുക്ക് പ്‌ളസ് 2012-മലയാളത്തിനൊപ്പം ലഭിക്കും.
Write a review on this book!.
Write Your Review about മാതൃഭൂമി ഇയര്‍ബുക്ക് പ്സ്സ് 2012 -മലയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 753 times