Image of Book മാര്‍ത്താണ്ഡവര്‍മ്മ - പൂര്‍ണ്ണ എഡിഷന്‍
  • Thumbnail image of Book മാര്‍ത്താണ്ഡവര്‍മ്മ - പൂര്‍ണ്ണ എഡിഷന്‍
  • back image of മാര്‍ത്താണ്ഡവര്‍മ്മ - പൂര്‍ണ്ണ എഡിഷന്‍

മാര്‍ത്താണ്ഡവര്‍മ്മ - പൂര്‍ണ്ണ എഡിഷന്‍

ISBN : 9788171801268
Language :Malayalam
Edition : 2014
Page(s) : 241
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Marthanda Varma - Poorna Edition

’മലയാളനോവല്‍ സാഹിത്യത്തില്‍ കീഴടക്കാനാവാത്ത കൊടുമുടിയായി സി.വി. രാമന്‍പിള്ള ഇന്നും നിലനില്‍ക്കുന്നു.’’-ശ്രീ സുകുമാര്‍ അഴീക്കോടിന്റേതാണ് ഈ വാക്കുകള്‍. തിരുവിതാംകൂറിന്റെ സംഭവബഹുലമായ ഒരു കാലഘട്ടത്തെ അതിന്റെ സാമൂഹ്യവും ആഭ്യന്തരവും മതപരവും ധര്‍മ്മശാസ്ത്രസംബന്ധവുമായ അംശങ്ങളെ മഹത്തായ ഇതിഹാസശൈലിയില്‍ ആവിഷ്‌കരിക്കുകയാണ് സി.വി.തന്റെ നോവലുകളില്‍ ചെയ്തത് എന്ന് എസ്. ഗുപ്തന്‍നായരും അഭിപ്രായപ്പെടുന്നു. ‌

18-ാം നൂറ്റാണ്ടില്‍ അയല്‍നാടുകളെ വെട്ടിപ്പിടിച്ചും ഇടപ്രഭുക്കന്മാരെ അടിച്ചമര്‍ത്തിയും തിരുവിതാംകൂറിനെ വിസ്തൃതവും സുശക്തവുമാക്കിയ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരോടും തമ്പിമാരോടും ഏറ്റുമുട്ടി അധികാരം സ്ഥാപിക്കുന്നതുവരെയുള്ള കഥയാണ് ഈ നോവലിലെ പ്രതിപാദ്യം. ‌

മാര്‍ത്താണ്ഡവര്‍മ്മയിലെ സുഭദ്ര സി.വി.യുടെ പാത്രരചനാ വൈഭവത്തിനു മകുടം ചാര്‍ത്തിയിരിക്കുന്നു. ഭ്രാന്തന്‍ ചാന്നാന്റെ വേഷത്തില്‍ അനന്തപത്മനാഭന്‍ അനേകം ആപത്തുകളില്‍നിന്നും മാര്‍ത്താണ്ഡവര്‍മ്മയെ രക്ഷിക്കുന്നു. മാങ്കോയിക്കല്‍ കുറുപ്പ് , പാറുക്കുട്ടി തുടങ്ങിയ അവിസ്മരണീയ പാത്രങ്ങള്‍ സി.വി.യുടെ രചനാ കൗശലത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്. ‌
Write a review on this book!.
Write Your Review about മാര്‍ത്താണ്ഡവര്‍മ്മ - പൂര്‍ണ്ണ എഡിഷന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3636 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00