Book Image
  • Amarchitrakadhakal

Amarchitrakadhakal

Publisher : Mathrubhumi Books
ISBN : 8184825919
Language : Malayalam
Edition : 2013
Page(s) : 200
Condition : New
Rate this Book : no ratings yet, be the first one to rate this !

₹180.00
₹171.00

Book Name in Malayalam : അമര്‍ചിത്രകഥകള്‍

നിരവധി ഇന്ത്യക്കാര് ഗൃഹാതുരത്വമുണര്ത്തുന്ന അവരുടെ പഴയകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള് അവരുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ച അമര്ചിത്രകഥയെ ഓര്മ്മിക്കാറുണ്ട് . അവരുടെ തോജോന്മയമായ പൈതൃകത്തെപ്പറ്റി ഒരു ക്ഷണദര്ശനം നല്കുകയും ചെയ്തു . അതായരുന്നൂ ACK അല്ലെങ്കില് അമര്ചിത്രകഥ .

ഹിതോപദേശകഥകള് , ബുദ്ധിമാനായ ബീര്ബല് , സമര്ത്ഥനായ ബീര്ബല് , ജാതകകഥകള് , കുംഭകര്ണ്ണന് , കുറുനരി കഥകള് , തെനാലിരാമന് , പഞ്ചതന്ത്രം , വിവേകാനന്ദ എന്നീ ഒമ്പത് പുസ്തകങ്ങളായുള്ള അമര്ചിത്രകഥകള് കുട്ടികള്ക്കായി . .

ഹിതോപദേശകഥകള്
ചങ്ങാതിമാരെ തിരഞ്ഞെടുക്കലും മറ്റുകഥകളും . പഞ്ചതന്ത്രത്തിലെ ആദ്യഭാഗമായ മിത്രലാഭത്തില് നിന്ന് എടുത്ത്താണ് ഹിതോപദേശകഥകള്

ബുദ്ധിമാനായ ബീര്ബല്
എല്ലാ ഭരണാധികാരികള്ക്കും ബീര്ബലിനെപ്പോലെ ഒരു സ്നേഹിതന് ആവശ്യമാണ്- വിശ്വസ്തന് , ബുദ്ധിമാന് , നര്മ്മബോധത്താല് അനുഗ്രഹീതന് . ബീര്ബല് എല്ലാ ബുദ്ധിമുട്ടുള്ള അവസരങ്ങളേയും നേരിട്ട് , അരമനരഹസ്യങ്ങള് കൈകാര്യം ചെയ്തു . തന്റെ അക്ഷമയായ റാണിയുടെ എല്ലാ ആവശ്യങ്ങളേയും സമചിത്തതയോടെ നേരിട്ടു . അദ്ദേഹത്തിന്റെ നയതന്ത്രപരമായ പെരുമാറ്റം അദ്ദേഹത്തിന് ഒരു ആനുകൂല്യം നല്കി . ഫലിതത്തെപ്പോലെത്തന്നെ ബുദ്ധികൊണ്ട് അദ്ദേഹത്തിന് എളുപ്പത്തില് ശത്രുവിനേയും മിത്രത്തേയും തന്റെ മാന്ത്രികശക്തിക്ക് കീഴില് കൊണ്ടുവരാന് കഴിഞ്ഞു .

സമര്ത്ഥനായ ബീര്ബല്
സഭയിലെ ഏറ്റവും വിശ്വാസയോഗ്യനാണെന്ന് ബീര്ബല് വീണ്ടും തെളിയിച്ചു . അദ്ദേഹം നീതി നടപ്പാക്കി . തന്ത്രപരമായി മറ്റ് രാജാക്കന്മാരോട് പെരുമാറി . സൈനീക ആക്രമണങ്ങള് നയിച്ചു . കവിതകള് രചിച്ചു . ഇതിനുപുറമെ , അദ്ദേഹം അക്ബര് ചക്രവര്ത്തിയെ പല അവസരങ്ങളിലും രക്ഷിച്ചു , ചിരിപ്പിച്ചു .

ജാതകകഥകള്
ശ്രുബുദ്ധന്റെ വിഖ്യാതമായ ജാതകകഥകള് കുട്ടികള്ക്ക് വേണ്ടി . തിന്മയുടെ മേല് നന്മയുടെ അന്തിമവിജയത്തെ ചീണ്ടിക്കാട്ടുന്ന , ജാതകകഥകളുടെ ഈ പതിപ്പ് കുട്ടികളെ വളരെയധികം വിനോദവാന്മാരാക്കും .

കുംഭകര്ണ്ണന്
ലങ്കയിലെ രാജാവായ രാവണന്റെ അതികായനായ ഇളയസഹോദരന് കുംഭകര്ണന്റെ കഥ കുട്ടികള്ക്കായി . ഉറക്കത്തിന്റെ പ്രിയകൂട്ടുകാരനായ കുംഭകര്ണ്ണന് കുട്ടികള്ക്ക് ഏറെ ഇഷ്ടമാവും .

കുറുനരി കഥകള്
കാപട്യത്തിന്റേയും തന്ത്രബുദ്ധികളുടേയും ജാതകകഥകള് . കുറുനരിക്ക് മൃഗലോകത്ത് ചീത്തപ്പേരാണ് . വക്രബുദ്ധിയും സ്വാര്ത്ഥിയും വഞ്ചകനും വീരവാദക്കാരനുമായ അവന്റെ അഭിലാഷങ്ങള് വലുതാണെങ്കിലും അവന്റെ കഴിവുകള് കുറവാണ് . അങ്ങിനെ ഒരു പ്രാണിയെ സഹിക്കണമോ ? അവന്റെ സൂത്രങ്ങള് സമുദായത്തിന്റെ നന്മകള്ക്കാണെങ്കില് മാത്രം എന്നാണ് ഈ ജാതകകഥകള് പറയുന്നത് .

തെനാലിരാമന്
കരുത്തിന്റെ മുന്നില് ഫലിതവും , തടിമിടുക്കിന് മുന്നില് ബുദ്ധിയും വിജയിക്കുന്നത് സാഹിത്യത്തില് തിരിച്ചുവരുന്ന പ്രതിപാദ്യവിഷയമാണ് . അതായത് ഡേവിഡിന്റേയും ഗോലിയാത്തിന്റേയും കഥയില് അതികായനായ ഗോലിയാത്ത് കവണ കൊണ്ടും കല്ലുകൊണ്ടും പരാജയപ്പെടുന്നു . എന്നാല് പലപ്പോഴും തെനാലിരാമന് മറ്റുള്ളവരെ പരാജയപ്പെടുത്തിയിരുന്നത് ക്ഷിപ്രഗതിയിലുള്ള ഫലിതം കൊണ്ടായിരുന്നു . തെനാലിരാമന് തെലുങ്കുകവിയും വിജയനഗരത്തിലെ കൃഷ്ണദേവരായരുടെ സദസിലെ വിദൂഷകനുമായിരുന്നു . ദക്ഷിണേന്ത്യയിലെ ബീര്ബല് എന്ന് കീര്ത്തികേട്ടിരുന്ന അദ്ദേഹത്തിന്റെ കൂടിക്കാഴ്ചപോലെ ഇതില് ചിലതിലെല്ലാം അദ്ദേഹത്തിന്റെ ഫലിതം വ്യക്തമായി കാണാന് കഴിയും . ദരിദ്രകുമാരനായ രാമലിംഗം തെനാലിയില് നിന്ന്ും കൃഷ്ണദേവരായരുടെ സദസിലെത്തുന്ന സംഭവവികാസങ്ങളാണ് ഈ കഥയില് പ്രതിപാദിച്ചിരിക്കുന്നത് .

പഞ്ചതന്ത്രം
കുറുക്കന് എങ്ങനെ ആനയെ ഭക്ഷിക്കും എന്ന കഥയും മറ്റു കഥകളും .

വിവേകാനന്ദ
ആധുനിക ഇന്ത്യയെ ഉത്തേജിപ്പിച്ച മഹാന്
പാശ്ചാത്യ ആധിപത്യത്താല് ചങ്ങലക്കിട്ടിരുന്ന ഇന്ത്യയുടെ ചേതനയെ വിവേകാനന്ദന് ഉത്തേജിപ്പിച്ചു . തന്റെ രാജ്യത്തിന്റെ പൈതൃകത്തില് അഭിമാനിക്കാന് അദ്ദേഹം തന്റെ രാജ്യവാസികളെ പ്രചോദിപ്പിച്ചു . ചുരുങ്ങിയ ആയുസ്സില് , പ്രതിസന്ധികള്ക്ക് നടുവില് അദ്ദേഹം മനുഷ്യരാശിയെ ഉയര്ത്തുവാന് ഒരു ലോകപ്രസ്ഥാനം സ്ഥാപിക്കുകയും , അതുമൂലം ഭാരതീയ ചിന്താഗതിയിലോട്ട് തിരിയാന് പാശ്ചാത്യരുടെ കണ്ണുകള് തുറക്കുകയും ചെയ്തു .
Write a review on this book!.
Write Your Review about Amarchitrakadhakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 921 times