Book Image
  • Ambili Amavan Package
  • back image of Ambili Amavan Package
  • inner page image of Ambili Amavan Package

Ambili Amavan Package

Multiple Authors

Ambili Amavan Package
Following are the 21 items in this package

₹1,298.00
₹1,099.00

1)  Parayam Namukku Kathakal by Ashitha

₹120.00
₹99.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
Parayam Namukku Kathakal

2)  Kukri by Joseph Vattoli

₹40.00
കോഴിയെപിടിച്ച് നടക്കുന്ന കുറുക്കന്മാരുടെ രസകരമായ ഈ കഥയില്‍ കുട്ടികള്‍ക്ക് പഠിക്കേണ്ട ചില പാഠങ്ങള്‍ ഉണ്ട്.
Kukri

3)  Urjasamrakshana Kathakal by Unni Ammayambalam

₹40.00
നമ്മുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ഊര്‍ജപ്രതിസന്ധി. അമിതമായ ഉപയോഗംമൂലം ഊര്‍ജസ്രോതസ്സുകള്‍ നാള്‍ക്കുനാള്‍ ക്ഷയിച്ചുവരുന്നു. പവര്‍കട്ടും വൈദ്യുതിബില്ലും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കും എങ്ങനെ പങ്കാളികളാകാം എന്ന് രസകരമായ കഥകളിലൂടെ പറഞ്ഞുതരുന്ന പുസ്തകം.
Urjasamrakshana Kathakal

4)  Thumbi Molde Amma by Rajan Kottapuram

₹70.00
₹66.00
ബാലവേലയ്ക്കെതിരെ വിരല്‍ചൂണ്ടുന്ന ഹൃദയരഹാരിയായ ഒരു കൃതി. വര്‍ത്തമാനകാലത്ത് കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളാണ് പ്രമേയം.
Thumbi Molde Amma

5)  Ambedkar by Rajan Karuvarakundu

₹90.00
₹85.00
അയിത്തജാതിയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് കഠിനയാതനകള്‍ സഹിക്കേണ്ടിവന്ന കുടുംബം . സമൂഹത്തില്‍നിന്ന് മെഹറുകളെ ആട്ടിയോടിക്കുമ്പോള്‍ എല്ലാ ജാതിക്കാര്‍ ഇടം നല്കിയിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രവര്ത്തനങ്ങള് ഭീംറാവുവിന്റെ കുടുംബത്തിന് ആത്മവിശ്വാസമായി . നമ്മുടെ ഭരണഘടനയുടെ ശില്പി ഡോ . ബി .ആര്‍ . അംബേദ്കറുടെ ബാല്യം പ്രമേയമാക്കി കുട്ടികള്‍വേണ്ടി രചിച്ച നോവല്‍ .
Ambedkar

6)  Aanapusthakam by Ganesh Panniyatht

₹45.00
ആനയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആനയെ ഒത്തിരി സ്നേഹമാണ്‌ .ആത്മീയ സ്നേഹം നിറഞ്ഞ ആനയെക്കുറിച്ചിതാ രസകരമായ ഒത്തിരി കഥകള്‍.
Aanapusthakam

7)  Madhura Nellikka by Sihab Paratty

₹40.00
കുട്ടികളില്‍ നന്മയുള്ളചിന്തകള്‍ ഉണര്‍ത്തുകയും സര്‍ഗ്ഗാദ്മകഭാവനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കവിതകള്‍ ഈണത്തില്‍ ചൊല്ലാനും മനപാഠമാക്കാനും കഴിയുന്ന വരികള്‍ ഒറ്റവരിക്ഥകളിലൂടെ ശ്രദ്ധേയനായ ശിഹാബ് പറട്ടിയുടെ ലളിതവും മനോഹരവുമായ കുട്ടിക്കവിതകളുടെ സമാഹാരം
മരമാണ്‌ നമ്മുടെ ജീവന്‍ മരമില്ലാതവുമ്പോള്‍ നാമില്ലാതാവുന്നു.ഭൂമിയുടെ നിലനില്പ്പിന്‌ മരം സമ്രക്ഷിക്കുക ഞാനിതാ പ്രതിജ്ഞയെടുക്കുന്നു എന്നാല്‍ കഴിയുന്നത്ര മരങ്ങള്‍ വച്ചുപിടിപ്പിക്കും സംരക്ഷിക്കും നിങ്ങളും പ്രതിജ്ഞയെടുക്കുക
ഈപുസ്തകം വിറ്റുകിട്ടുന്ന ലാഭം ഞാന്‍ മരം നടാനും മര സം‌രക്ഷണത്തിനായും വിനിയോഗിക്കുന്നതാണ്‌
Madhura Nellikka

8)  Sanchi Manushyan by Joy J Kaimaparamban

₹45.00
രാജ‌ന്‍ എന്ന കുട്ടി എവിടെനിന്നോ വന്നെത്തിയ ഒരപരിചിത‌ന്‍ കൊടുത്ത
ചോക്ലേറ്റ് തിന്നുന്നതോടെ ചെറുതായിപ്പോകുന്നു. ഒരു വണ്ടിന്റെയാത്ര
വലിപ്പത്തിലായിത്തീര്‍ന്ന അവനെ അവനെ അയാള്‍ ഒരു കടലാസില്‍ പൊതിഞ്ഞ്
തന്റെ സഞ്ചിയിലിടുന്നു. ഇങ്ങനെ പലകുട്ടികളെയും അയാള്‍ തട്ടിക്കൊണ്ടു
പോകുന്നു. പിന്നീടയാള്‍ അപ്രത്യക്ഷനാകുന്നു. ഈ വാര്‍ത്ത
പുറംലോകത്തറിഞ്ഞതോടെ കുറെ ചെറുപ്പക്കാര്‍ അന്വേഷണം ആരംഭിച്ചെങ്കിലും
അയാള്‍ എവിടെനിന്നു വന്നെന്നോ എങ്ങോട്ടു പോയെന്നോ കണ്ടുപിടിക്കാ‌ന്‍ കഴിഞ്ഞില്ല
Sanchi Manushyan

9)  Husnul Jamal by D Vinayachandran

₹45.00
1974-’75 കാലത്ത് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പഠിപ്പിക്കുന്ന എനിക്ക് ഒരു വിദ്യാര്‍ഥി കൗതുകത്തോടെ ഒരു ഗ്രന്ഥം തരുന്നു . ഹുസ്‌നുല്‍ ജമാല്‍ എന്ന പ്രണയകാവ്യം . പേര്‍ഷ്യന്‍ കൃതിയുടെ മലയാളമൊഴിമാറ്റം നടത്തിയത് മോയിന്‍കുട്ടിവൈദ്യര്‍ . മാപ്പിളപ്പാട്ടിന്റെ നാനാവിധ മാധുര്യവും ഈണക്കങ്ങളും അതിലുണ്ട് . വടക്കന്‍ കേരളത്തില്‍ അസാമാന്യമായ ജനപ്രീതി ഈ ഗാനകാവ്യം നേടിയിട്ടുണ്ട് . എന്നാല്‍ , ഇത് അറിയാത്തവരും വായിക്കാത്തവരും ധാരാളം ഉണ്ട് . ഇതിന്റെ കഥ ഏതാനും വാക്യത്തില്‍ ചുരുക്കിപ്പറയാവുന്നതേ ഉള്ളൂ. സുന്ദരികളില്‍ സുന്ദരിയായ ഹുസ്‌നുല്‍ ജമാല്‍ എന്ന രാജപുത്രിയും സുമുഖനും സുഗുണനുമായ ബദറുല്‍ മുനീര്‍ എന്ന മന്ത്രിപുത്രനും തമ്മിലുള്ള പ്രണയത്തിന് അവരെ പ്രേമിക്കുന്ന ആണും പെണ്ണുമായ ജിന്നുകളും പരിജിന്നുകളും വിഘാതം സൃഷ്ടിക്കുന്നു . ഒടുവില്‍ ലോകം മുഴുവന്‍ അലഞ്ഞു കഷ്ടപ്പെട്ട അവര്‍ ജിന്നുകളുടെ സഹായത്താല്‍ത്തന്നെ ഒരുമിക്കുന്നു . മോയിന്‍കുട്ടിവൈദ്യരുടെ അസാധാരണമായ പാട്ടുകാവ്യം മലബാറുകാരല്ലാത്തവര്‍ കേവലം സാഹിത്യമായി വായിക്കുമ്പോള്‍ ഭാഷാപരമായ കടമ്പകള്‍ ഉണ്ട് . കുട്ടികള്‍ക്കുവേണ്ടി കഥയുടെ പുനരാഖ്യാനം എം.എന്‍. കാരശ്ശേരി നിര്‍വഹിച്ചിട്ടുണ്ട് . എന്റെ പുനരാഖ്യാനത്തിനു നിമിത്തവും സഹായിയും ആ കൃതിയാണ് . കുട്ടികള്‍ക്ക് കഥയോടൊപ്പം പദ്യപരിചയവും പദപരിചയവും ലഭിക്കുക എന്ന ലളിതമായ ലക്ഷ്യമാണ് എന്റെ പുനരാഖ്യാനത്തിനുള്ളത്.
കല്പിതകഥയായ ഇതില്‍ ശരിക്കും ഹുസ്‌നുല്‍ ജമാലിനെക്കാള്‍ ബദറുല്‍ മുനീറാണ് സംഭവപരമ്പരകളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത് . അവിശ്വാസ്യത സ്വാഭാവികമായ കഥാഗതിക്ക് ആധുനികമായ ഭാവനാകാവ്യം സൃഷ്ടിക്കേണ്ടതില്ല . ഹുസ്‌നുല്‍ ജമാല്‍ എന്ന മാപ്പിളപ്പാട്ടുകാവ്യത്തെക്കുറിച്ച് ലോകം മുഴുവന്‍ പ്രസംഗിച്ചുനടക്കുന്ന ഈ ഞാന്‍ , പദ്യപുനരാഖ്യാനത്തിനു കാരശ്ശേരിയുടെ ഗദ്യാഖ്യാനമാണ് പിന്‍തുടരുന്നത് . കുട്ടികള്‍ക്കായി സമര്‍പ്പിതമെങ്കിലും പദ്യകൗതുകവും കഥാകൗതുകവുമുള്ള മുതിര്‍ന്നവര്‍ക്കും ഇതിനോട് ആഭിമുഖ്യം തോന്നാവുന്നതാണ് . -ഡി. വിനയചന്ദ്രന്‍
Husnul Jamal

10)  Maluvum Kuttanum Bahyakashathil by P P K Pothuval

₹75.00
₹71.00
സ്പുട്‌നിക്ക് - 1 ന്റെ വിക്ഷേപണം തൊട്ട് ഇന്നേവരെ
ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ബാഹ്യാകാശ മുന്നേറ്റങ്ങളേയും
ആകാശത്തിനും അപ്പുറത്തുള്ള വിശേഷങ്ങളേയും
കുട്ടികള്ക്ക് പരിചയപ്പെടുത്തുന്ന കൃതി.
Maluvum Kuttanum Bahyakashathil

11)  Anpathonnu Aksharakelikal by Shaji Malippara

₹50.00
ഭാഷാപഠനം എളുപ്പവും രസകരവുമാക്കാന്‍ഉപകരിക്കുന്ന അന്‍പത്തൊന്നും കളികള്‍. അക്ഷരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കളികളെല്ലാം കളിച്ചുപഠിക്കാനും പഠിച്ചുകളിക്കാനും സഹായിക്കും. മലയാളം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സ്വന്തമായി സൂക്ഷിക്കേണ്ട മനോഹരഗ്രന്ഥം.
Anpathonnu Aksharakelikal

12)  Kunjattakkilikal by Sreedharan Neendoor

₹40.00
കവിതകള്‍എന്നും മനസ്സിന് സന്തോഷം തരുന്നു. ആശയങ്ങള്‍
സംഗീതഭാവനയിലൂടെ പുറത്തേക്കു വരുമ്പോള്‍ സ്വരമാധുരിയും
താളക്കൊഴുപ്പുമുണ്ടാകുന്നു. കുട്ടികളോടുള്ള കൂടുതല്‍
സ്‌നേഹം കുട്ടിക്കവിതകള്‍ എഴുതാ‌ന്‍ പ്രേരിപ്പിച്ചു. അവര്ക്കു
പാടിരസിക്കാ‌ന്‍, താളത്തില്‍ തുള്ളിച്ചാടാ‌ന്‍
കവിതകള്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
കൂട്ടത്തില്‍ അല്പം വിജ്ഞാനവും...
Kunjattakkilikal

13)  Green Army by I R Krishnan Methala

₹110.00
₹104.00
ചിന്തയില്‍ യുക്തിയും അറിവില്‍ ശാസ്ത്രവും സമന്വയിപ്പിക്കുന്ന കഥകള്‍ , തമസ്സകറ്റി വെളിച്ചത്തിലേക്ക് നയിക്കുന്നു
Green Army

14)  Oru Vazhuthana Chechiyude Kathu by Prof S Sivadas

₹40.00
ജൈവസാങ്കേതികവിദ്യയിലൂടെ വരുത്തിയ കൃഷിയിനങ്ങള്‍ തത്കാലത്തേക്ക് ലാഭകരമാണ് എങ്കിലും ക്രമേണ ജൈവ വൈവിധ്യത്തെ ഇല്ലാതാക്കുമെന്ന ആപത്തിനെ ഇവിടെ കത്തിന്റെ രൂപത്തില്‍ ചൂണ്ടിക്കാണിക്കുകയാണ് . ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്കുള്ള ഇരകളാണ് കര്‍ഷകര്‍ എന്ന് ഈ കത്തില്‍ പറയുന്നു .
ശാസ്ത്ര സാങ്കേതികരംഗത്തെ പുതിയ വിദ്യകള്‍ ധര്‍മ്മബോധത്തോടെ മനുഷ്യസമൂഹത്തിനു വരമാകണമെന്ന സന്ദേശം നല്കുന്ന പുസ്തകം
Oru Vazhuthana Chechiyude Kathu

15)  Kadukkulukkiya Veeran by Mundayur Kunjikuttan

₹40.00
നാട്ടിന്‍ പുറത്ത് ശിക്കാറിനിറങ്ങിയ ചെന്നായ് ദമ്പതികള്‍ക്ക് കൊഞ്ചാനും പാച്ചിയും കാട്ടില്‍ മടങ്ങിയെത്തിയത് കനമേറിയ ഒരു തുണിക്കെട്ടുമായാണ്. ആ കെട്ടിനുള്ളിലോ, ചുവന്ന മുഖവും തുടുത്ത കവിളുമായി ഒരു മനുഷ്യക്കുഞ്ഞ്.
Kadukkulukkiya Veeran

16)  Kalleriyaruth by Chackoy Kunnamkulam

₹40.00
മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികള്‍തന്നെയെന്ന തിരിച്ചറിവിലേക്കും നമ്മുടെ കരുണയും കരുതലും അവ അര്‍ഹിക്കുന്നുവെന്ന ബോധ്യത്തിലേക്കുമാണ് ഈ പുസ്തകം കുട്ടികളെ നയിക്കുന്നത്.
Kalleriyaruth

17)  Minnuvinte Prarthana by Febina Rasheed

₹40.00
മിന്നുവിന്റെ പ്രാര്ത്ഥകന എന്ന നോവലിലൂടെ ഒരു മുസ്ലിം ബാലന്റെയും ഹിന്ദുവും , അവന്റെ ആയയുമായ ഒരു പെണ്‍കുട്ടിയുടെയും നിഷ്കളങ്കമായ സ്നേഹത്തെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്
Minnuvinte Prarthana

18)  Eechammayum Vanadevathayum by Raji Kalloor

₹70.00
₹66.00
എക്കാലവും എല്ലായിടത്തും പ്രസക്തമായ ഗുണപാഠങ്ങളും സാരോപദേശങ്ങളും ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു ഈ കുട്ടിക്കഥകളില്‍.
Eechammayum Vanadevathayum

19)  Magic School Bus by Unni Ammayambalam

₹90.00
₹85.00
ഒരു ദിവസം സ്‌കൂളിലെത്തിയ മാജക് സ്‌കൂള്‍ ബസ്സിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കൗതുകകരമായ ജാലവിദ്യകള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള മത്സരങ്ങള്‍... സ്‌കൂളിലെ പൂക്കുട്ടി, താമര, പ്യാരി തുടങ്ങിയവരുടെ സംഭവബഹുലമായ സ്‌കൂള്‍ ദിവസങ്ങള്‍...
Magic School Bus

20)  Pulimanassu by Pallikkara T P Kunjikrishnan

₹100.00
₹95.00
രാഷ്ട്രീയപ്പാര്‍ട്ടികകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അധാര്‍മ്മി കത , അന്ധവിശ്വാസത്തിന്റെ പേരില്‍ പലയിടങ്ങളിലും കാണുന്ന മതസ്പര്‍ദ്ധ , വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അനാവശ്യമായ ഇടപെടല്‍ ,പണത്തോടുള്ള അത്യാര്‍ത്തി കാരണം മനുഷ്യ‌ന്‍ ചെയ്തുപോരുന്ന കാപട്യങ്ങള്‍ , ക്രൂരതകള്‍ , മദ്യപാനം മൂലം കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചകള്‍ , കുട്ടികള്‍ തെരുവുകളില്‍ എത്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ സമകാലിക പ്രശ്നങ്ങളാണ് ഈ നാടകസമാഹാരത്തിലെ പ്രമേയങ്ങള്‍
Pulimanassu

21)  Olipporalikal by Manoharan Kuzhimattom

₹68.00
₹65.00
അമേരിക്കയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഒളിപ്പോരാണ് ഈ ബാലനോവലിലെ പ്രതിപാദ്യം. വിരയോദ്ധാക്കളായ ഒരുപറ്റം നാടിന്റെ മക്കള്‍ സ്വദേശത്തിന്റെ രക്ഷയ്ക്കായി കൈകോര്‍ക്കുകയും ഐതിഹാസികമായി നേടിയെടുക്കുകയും ചെയ്യുന്നു.
അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഈ സ്വതന്ത്രകൃതി ഉദ്വേഗത്തോടുകൂടി മാത്രമേ വായിച്ചുതീര്‍ക്കാനാവൂ. സംഭ്രമം ജനിപ്പിക്കുന്ന ഭീകരസംഭവങ്ങളും സാഹസിക മുഹൂര്‍ത്തങ്ങളും ഇഴചേര്‍ന്ന ഒളിപ്പോരാളികള്‍ വളരെ ഹൃദ്യമായ ശൈലിയിലാണ് മനോഹരന്‍ കുഴിമറ്റം അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് നവ്യാനുഭവം പകരുന്നതും അനായാസേന വായിക്കാന്‍ ഉതകുന്നതുമായ ഈ കൃതി ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
Olipporalikal
Write a review on this book!.
Write Your Review about Ambili Amavan Package
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 754 times

Customers who bought this book also purchased
Aadujeevitham
₹210.00  ₹199.00