Image of Book കണ്‍വെട്ടത്തിരുട്ട്‌
  • Thumbnail image of Book കണ്‍വെട്ടത്തിരുട്ട്‌

കണ്‍വെട്ടത്തിരുട്ട്‌

ISBN : 9788182650190
Language :Malayalam
Edition : 2010
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Kanvettathiruttu

വാക്ക് വിജയകുമാറിന് ആയുധസഞ്ചയമാണ് . പരുഷവും സംഹാരകവും വിദ്വേഷജനകവുമായ മനോമുക്തായുധങ്ങള്‍ . മാതൃഭാഷയെന്ന് വിജയകുമാര്‍ എഴുതില്ല , തായ്‌മൊഴിയെന്നേ മൊഴിയൂ. ഒരു പൈതൃകവുമില്ല വിജയകുമാര്‍ കുനിശ്ശേരിയുടെ കവിതയ്ക്ക് . വാക്കിലും വാക്യഘടനയിലും അത് ഒരു കാവ്യപ്രവണതയോടും കൂറുപുലര്‍ത്തുന്നില്ല . അപരിചിതത്വത്തിന്റെ സംഭ്രമം സൃഷ്ടിക്കുന്ന ഈ ലോഹമൊഴി , പ്രാചീനമായ ഒരു തുടിച്ചൊല്‍കാലത്തെ ഉത്തരാധുനികമായ സാഹിത്യാന്തരീക്ഷത്തില്‍ പുതുതായി നിര്‍മിക്കുന്നു. വിജയകുമാര്‍ എഴുതുമ്പോലെ , ’നായ്‌മൊഴി തിരുവിളയാടി തിരുനാവില്‍ തായ്‌മൊഴിക്ക് അന്ത്യകൂദാശ’ വന്നുപെട്ട കാലത്തെ ഭാഷകൊണ്ടുതന്നെ സായുധമായി ചെറുക്കുകയാണ് ഈ കവിതകള്‍ . ഇതാണ് പ്രതിഭാഷ. -പി.കെ. രാജശേഖരന്‍
വെള്ളമാളിക മന്ത്രം
പേറ്റ്‌യന്ത്രത്തിനും പേറ്റന്റ്-
പേറ്റ് യന്ത്രത്തെയും
പേറ്റന്റ് തന്ത്രമാക്കുന്ന
വെള്ളമാളിക മന്ത്രം :
ഉലകമൊരു കരതല കടുകുമണി!

മഹാ (സ്)ത്മാക്കള്‍
മഹാത്മാക്കള്‍ -
രാഷ്ട്രമേനിയിലുള്ളലര്‍ജി ശ്വസിച്ച്
തിക്കുമുട്ടി ഏങ്ങിവലി-
ച്ചേങ്ങലടിക്കുന്നലര്‍ജീസുകള്‍ !
Write a review on this book!.
Write Your Review about കണ്‍വെട്ടത്തിരുട്ട്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 604 times