Book Image
  • KBS Childrens Series 4

KBS Childrens Series 4

Multiple Authors

KBS Childrens Series 4
Collection of 6 books

Following are the 6 items in this package

₹365.00
₹347.00

1)  Gulumalu Kuttappan II Part by Muhamma Ramanan

₹120.00
₹114.00
ഗുലുമാലുകുട്ടപ്പ‌ന്‍ രണ്ടാം ഭാഗം
അദ്ഭുതസിദ്ധികള്‍നിറഞ്ഞ കുട്ടപ്പദേവായലത്തിന്റെ
നിഗൂഢതകളിലേക്ക് മൂന്ന് കൂട്ടുകാര്‍യാത്രയാവുന്നു.
ദേവാലയാധിപന്‍അന്തോണിയുടെ മന്ത്രതന്ത്രങ്ങളെ
തകര്‍ക്കാ‌ന്‍ അവര്‍ക്കാകുമോ... റോക്കിയും രാജേഷും
റിയാസും ലക്ഷ്യം കാണുമോ?
Gulumalu Kuttappan II Part

2)  Kattile Kathakal by P I Mini

₹40.00
പഠനഭാരത്താല്‍ വീര്പ്പു മുട്ടുന്ന കുട്ടികള്ക്ക്പ, ബുദ്ധിക്കും ഇടയ്‌ക്കൊക്കെ
വ്യായാമം ആവശ്യമാണ്. ബുദ്ധിയ്ക്ക് വ്യായാമം കിട്ടാന്‍ കഥകള്‍ ഉത്തമമാണ്.
നല്ല കഥകള്‍ മനസ്സിനെ ആകര്ഷി്ക്കുന്നു. സന്തോഷിക്കാനും
ചിന്തിക്കാനും വക നല്കുന്ന ഈ കഥകള്‍ വായിക്കുമ്പോള്‍ അവരുടെ
മനസ്സിലും പുതിയ കഥകള്‍ ജനിക്കുന്നതിന് ഇടയാകട്ടെ എന്ന് പ്രാര്ത്ഥി ക്കുന്നു.
Kattile Kathakal

3)  Vyakhyana Sahitham 500 Pazhanjollukal by V K Haridas

₹45.00
പഴഞ്ചൊല്ലുകള്‍ പതിരില്ലാതെ നമ്മോട്‌ പറയുന്നത്‌ ജീവിതവഴികളിലെ ചില ദര്‍ശനങ്ങളാണ്‌. വെളിപാടുകളാണ്‌. കറുത്ത നര്‍മ്മത്തിന്റെ മേമ്പൊടിപേറുന്ന ഇത്തരം ദര്‍ശനങ്ങളെ, പഴഞ്ചൊല്ലുകളെ വ്യാഖ്യാനസഹിതം വി.കെ. ഹരിദാസ്‌ ലളിതവും ഹൃദ്യവുമായ ഭാഷയില്‍ സ്വാംശീകരിച്ചിരിക്കുകയാണ്‌ ഈ കൃതിയില്‍. പഴഞ്ചൊല്ലുകളുടെ ശേഖരങ്ങള്‍ പുസ്‌തകങ്ങളായി നമുക്ക്‌ ഏറെയുണ്ടെങ്കിലും ഇങ്ങനെയൊന്ന്‌ നളന്ദയുടെ ആദ്യത്തേതാണ്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാവും ഈ പുസ്‌തകം
Vyakhyana Sahitham 500 Pazhanjollukal

4)  Kilikkonchal by Lakshmi Devi

₹70.00
ഒരുകാലത്ത് നാവില്‍ തത്തിക്കളിച്ചിരുന്ന കുഞ്ഞു കുഞ്ഞു പാട്ടുകള്‍ പ്രായമായപ്പോഴും ഓര്‍ത്തുപാടുന്നത് എനിക്കൊരു രസമായിരുന്നു . ക്രമേണ പേരക്കിടാങ്ങള്‍ക്കു വേണ്ടി ഇത്തരം പാട്ടുകള്‍ ശേഖരിക്കുവാ‌ന്‍ കൗതുകം തോന്നി . ഇംഗ്‌ളീഷ് ഭാഷാ പ്രാധാന്യം കൂടുകയും മലയാളം കുഞ്ഞുങ്ങള്‍ക്ക് അന്യമാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പാട്ടുകള്‍ ഏറെ പ്രസക്തമാണ് . ഈ പുസ്തകത്തിലെ ഓരോ പാട്ടുകളും തേനൂറുന്ന ഈണങ്ങളില്‍ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ ചൊല്ലികേള്‍പ്പിക്കാവുന്നതാണ് . ഈപാട്ടുകള്‍ ഏതു കൊച്ചുകുഞ്ഞിനും ആസ്വാദ്യമാകുക തന്നെ ചെയ്യും . ഒരു വിദേശയാത്രയ്ക്കിടെ മലയാളം അറിയാത്ത ചില മലയാളി കുടുംബാംങ്കങ്ങളെ പരിചയപ്പെട്ടപ്പോളാണ് ഈ കിളിക്കൊഞ്ചലുകളുടെ പ്രാധാന്യം മനസ്സിലാക്കിയത് - ലക്ഷ്മിദേവി .
പഞ്ചാര കുഞ്ചു -
കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണെ , അഞ്ചാമനോമന കുഞ്ചുവാണെ , പഞ്ചാര വിറ്റു നടന്നു കുഞ്ചു , ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു .
പൂച്ച ക്കുഞ്ഞ് –
കൊച്ചുപൂച്ചക്കുഞ്ഞിനൊരു കൊച്ചമളി പറ്റി , കാച്ചിവെച്ച ചൂടുപാലില്‍ ഓടിച്ചെന്നു നക്കി , കൊച്ചുനാവു പൊള്ളിയപ്പോള്‍ പാവം പൂച്ച കേണു , മ്യാവു, മ്യാവു , മ്യാവു , മ്യാവു………………………
Kilikkonchal

5)  Pottanunni by K K Pallassana

₹45.00
ഈ സമാഹാരത്തിലെ പതിനാറുകഥകളും കാലത്തോടു നീതി പുലര്‍ത്തു ന്ന രചനകളാണ്. വട്ടംകറക്കാത്ത ഭാഷയും വളച്ചുകെട്ടാത്ത ആഖ്യാനശൈലിയും ഈ പുസ്തകത്തിന്റെ മേന്മകളാണ്. ഈ പുസ്തകം ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപക‌ന്‍ ബാലമനസ്സുകള്‍ക്കു നേരെ നീട്ടുന്ന മിഠായിപ്പൊതിയാണ്, ചൂരല്‍പ്രഹരമല്ല
Pottanunni

6)  Thammil Thammil by Usha Kumbidi

₹45.00
പ്രകൃതിയില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും കുട്ടികള്‍ ആര്‍ജ്ജിയക്കേണ്ടതായ അറിവുകളെയും അനുഭൂതികളെയും കുട്ടികള്‍ക്ക് സുഗമമായി മനസ്സിലാക്കാ‌ന്‍ കഴിയുന്ന ലളിതസുന്ദരവ്യാഖ്യാനങ്ങളാക്കുകയാണിവിടെ ഉഷ കുമ്പിടി ചെയ്തിരിക്കുന്നത്. കൃത്രിമത്വമില്ലാതെ തെളിമലയാളത്തിന്റെ സഹായത്തോടെ ഗഹനമായ ശാസ്ത്രസത്യങ്ങളെ കുരുന്നുമനസ്സുകള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്ന ലേഖിക . നിലവിലുള്ള വ്യവസ്ഥിതിയുടെ ഉപകരണങ്ങളാക്കി രൂപപ്പെടുത്തുന്ന നമ്മുടെ സാമ്പ്രദായിക വിദ്യാഭ്യാസസമ്പ്രദായത്തോടുള്ള ഒരദ്ധ്യാപികയുടെ സര്‍ഗ്ഗാത്മക കലഹം കൂടി ഈ രചനകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
Thammil Thammil
Write a review on this book!.
Write Your Review about KBS Childrens Series 4
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1077 times