Book Image
  • മാമ്പഴ പാക്കേജ്
  • back image of മാമ്പഴ പാക്കേജ്
  • inner page image of മാമ്പഴ പാക്കേജ്

മാമ്പഴ പാക്കേജ്

ഒരു സംഘം ലേഖകര്‍

മാമ്പഴ പാക്കേജ്
Following are the 10 items in this package
Printed Book

Rs 550.00
Rs 495.00

1)  പറയാം നമ്മുക്കു കഥകള്‍ by അഷിത

Rs 120.00
Rs 113.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
പറയാം നമ്മുക്കു കഥകള്‍

2)  മര്യാദരാമന്റെ ന്യായവിധികള്‍ by ഡോ കെ ശ്രീകുമാര്‍

Rs 60.00
ആന്ധ്രയിലെ ഒരുഗ്രാമത്തില്‍ ഗോലി കളിച്ചുനടന്ന രാമനെന്ന സാഅധാരണബാലന്‍ കൊട്ടാരം ന്യായാധിപനാവുന്നു നീതിയുടെ പക്ഷത്ത് നിലകൊണ്ട അദ്ദേഹം മര്യാദ രാമനായി അറിയപ്പെട്ടു ജനങ്ങളുടെ തര്‍ക്കങ്ങളില്‍ അദ്ദേഹം യുക്തിപൂര്‍‌വ്വം നടത്തുന്ന ഇടപെടലുകള്‍ അറിവും മധുരവും പകരുന്ന രസനീയ കഥളായി പുനര്‍ജ്ജനിക്കുന്നു
110 ഓളം ബാലസാഹിത്യകൃതികള്‍ രചിച്ച ഡോ കെ ശ്രീകുമാറിന്റെ സ്വതന്ത്ര പുനരാഖ്യാനം
മര്യാദരാമന്റെ ന്യായവിധികള്‍

3)  പ്രകൃതികഥകള്‍ by ജി എസ് ഉണ്ണികൃഷ്ണ‌ന്‍ നായര്‍

Rs 25.00
ഭൂമിയിലെ പുല്ലും മണ്ണും മരവും പുഴുവും
പക്ഷിയുമെല്ലാം പരിസ്ഥിതി
സംരക്ഷണത്തിനു നല്‌കുന്ന സംഭാവന
ചെറുതല്ല. നമുക്ക്‌ നിസ്സാരമെന്ന്‌ തോന്നുന്ന
ചെറുജീവികളിലൂടെ കൊച്ചുകുട്ടികളില്‍
നന്മയും സ്‌നേഹവും കാരുണ്യവും
അഹിംസയുമെല്ലാം വളര്‍ത്താനുതകുന്ന
വളരെ ചെറിയ കഥകളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌.
പ്രകൃതികഥകള്‍

4)  പറക്കുന്ന പശു by മഹമൂദ് മാട്ടൂല്‍

Rs 45.00
കെനിയ‌ന്‍ നാടോടി കഥകളെ ഉപ‌ജീവിച്ച് എഴുതപ്പെട്ട ഈ രചനകള്‍ ബാലമനസ്സുകളില്‍ ആര്‍ദ്രതയും സഹാനുഭൂതിയുമുണര്‍ത്തുന്നു, നന്മയുടെയും സഹിഷ്ണുതയുടെയും സന്ദേശം പരത്തുന്ന കഥകള്‍ കുട്ടികളില്‍ മൂല്യബോധം ഉണര്‍ത്താ‌ന്‍ പ‌ര്യാപ്തമായവയാണ്
പറക്കുന്ന പശു

5)  വര്‍ണച്ചിറകുകള്‍ by കെ ജയകുമാര്‍

Rs 50.00
ബാലു എന്ന അനാഥബാലന്റെ ജീവിതകഥ ഹൃദയസ്​പര്‍ശിയായി അവതരിപ്പിക്കുന്ന നോവല്‍ . കവിയും ഗാനരചയിതാവുമായ പ്രശസ്ത എഴുത്തുകാരന്‍ കെ ജയകുമാര്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ കൃതി. കുട്ടികളില്‍ ജീവിതോല്‍സാഹവും സ്‌നേഹവും ഉണര്‍ത്തുന്ന രചന.
വര്‍ണച്ചിറകുകള്‍

6)  വ്യാഖ്യാനസഹിതം 500 പഴഞ്ചൊല്ലുകള്‍ by വി കെ ഹരിദാസ്

Rs 45.00
പഴഞ്ചൊല്ലുകള്‍ പതിരില്ലാതെ നമ്മോട്‌ പറയുന്നത്‌ ജീവിതവഴികളിലെ ചില ദര്‍ശനങ്ങളാണ്‌. വെളിപാടുകളാണ്‌. കറുത്ത നര്‍മ്മത്തിന്റെ മേമ്പൊടിപേറുന്ന ഇത്തരം ദര്‍ശനങ്ങളെ, പഴഞ്ചൊല്ലുകളെ വ്യാഖ്യാനസഹിതം വി.കെ. ഹരിദാസ്‌ ലളിതവും ഹൃദ്യവുമായ ഭാഷയില്‍ സ്വാംശീകരിച്ചിരിക്കുകയാണ്‌ ഈ കൃതിയില്‍. പഴഞ്ചൊല്ലുകളുടെ ശേഖരങ്ങള്‍ പുസ്‌തകങ്ങളായി നമുക്ക്‌ ഏറെയുണ്ടെങ്കിലും ഇങ്ങനെയൊന്ന്‌ നളന്ദയുടെ ആദ്യത്തേതാണ്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാവും ഈ പുസ്‌തകം
വ്യാഖ്യാനസഹിതം 500 പഴഞ്ചൊല്ലുകള്‍

7)  മിന്നാമിനുങ്ങും വനദേവതയും by എന്‍ സ്മിത

Rs 60.00
കുഞ്ഞുങ്ങളുടെ മൂല്യബോധത്തിനായി അവരുടെതന്നെ ഭാഷയില്‍ എഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും.
മിന്നാമിനുങ്ങും വനദേവതയും

8)  ജീവജാലകം by അഹമ്മദ്കുട്ടി കക്കോവ്‌

Rs 45.00
പ്രകൃതിയില്‍ നമുക്കു ചുറ്റും കാണുന്ന ജീവികളെക്കുറിച്ചു ചിന്തിക്കുക . അതിലൂടെ പ്രപഞ്ചനാഥന്റെ സൃഷ്ടിവൈഭവം നമുക്കു ബോധ്യപ്പെടും . എന്റെ പ്രഥമ പുസ്തകമായ ശാസ്ത്രജാലകത്തിന് സഹൃദയര്‍ നല്കിയ പ്രോത്സാഹനം ജീവജാലകം എന്ന പേരില്‍ മറ്റൊരു പുസ്തകത്തിന് ഉയിരേകി.ജീവജാലകം പ്രകാശിതമാവുമ്പോള്‍ കരുണക്കടലായ സര്‍വശക്തനെ ആദ്യമായി വാഴ്ത്തുന്നു . ശാസ്ത്രജാലകത്തിലൂടെ പരിചയപ്പെട്ട മിനിടീച്ചറിനോടും കുടുംബത്തിനോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു . അതോടൊപ്പം അടുത്തും അകലെയുമുള്ള സഹൃദയരായ സുഹൃത്തുക്കള്‍ക്കും.
ജീവജാലകം

9)  25 രസതന്ത്ര പ്രതിഭകള്‍ by ഗിഫു മെലാറ്റുര്‍‌

Rs 55.00
രസതന്ത്രം എന്ന ശാസ്ത്രശാഖയെ പരിചയപ്പെടാനും രസതന്ത്രത്തിന്‍‌റ്റെ പുരോഗതിക്കും ജനപ്രീതിക്കും കാരണക്കാരായിത്തീര്‍ന്ന ശാസ്ത്രജ്ഞരെ അടുത്തറിയാനും സഹായിക്കുന്ന ലഘുപുസ്തകം.
ദാരിദ്ര്യവും അവഗണനയും പ്രതികൂല സാഹചര്യങ്ങളും ഉയര്‍ത്തിയ വെല്ലുവിളികളെ കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് മറികടന്ന 25 ശാസ്ത്രപ്രതിഭകളുടെ ജീവിതവും കണ്ടുപിടിത്തങ്ങളും
25 രസതന്ത്ര പ്രതിഭകള്‍

10)  അരലഡ്ഡു by മഹമൂദ് മാട്ടൂല്‍

Rs 45.00
ലളിതവും സുഗ്രാഹ്യവുമായ അഖ്യാനത്തിലൂടെ കുട്ടികളുടെ ബൗദ്ധികവികാസത്തെക്കാള്‍ മാനസീകവികാസം ലക്ഷ്യമക്കി രചിച്ചകഥകള്‍. വേരോടുന്ന വികാരത്തെ പൊലിപ്പിച്ചെടുക്കുന്ന രസനീയമായ ആവിഷ്കാരരീതിയിലൂടെ ബാലമനസ്സുകളുടെ അകത്തളങ്ങളിലേക്ക് കയറിപ്പോകാന്‍ ഈ രചനകള്‍ക്ക് കഴിയുന്നു
അരലഡ്ഡു
Write a review on this book!.
Write Your Review about മാമ്പഴ പാക്കേജ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1696 times

Customers who bought this book also purchased