Image of Book ഒരു ഹിമാലയയാത്ര
  • Thumbnail image of Book ഒരു ഹിമാലയയാത്ര

ഒരു ഹിമാലയയാത്ര

ISBN : 9788182654747
Language :Malayalam
Page(s) : 104
Condition : New
4 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Oru Himalaya Yathra

മലയാളത്തിലെ ആദ്യഹിമാലയയാത്രവിവരണഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്. തുടങ്ങിയാല്‍ വായിച്ചുനിര്‍ത്താന്‍ സാധിക്കാത്ത പുസ്തകം.
മലയാളത്തിലെ ആദ്യഹിമാലയയാത്രവിവരണഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് . തുടങ്ങിയാല്‍ വായിച്ചുനിര്‍ത്താ‌ന്‍ സാധിക്കാത്ത പുസ്തകം . മലയാളത്തില്‍ ഹിമാലയയാത്രാവിവരണം എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ട പുസ്തകം എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കെ . മാധവനാരുടെ ഒരു ഹിമാലയയാത്ര . 1927 ല്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം . ‘ ശതാഭിഷേകം ‘ പിന്നിട്ടപ്പോളാണ് ഈ വിശിഷ്ടകൃതിക്ക് ഒരു പുനര്‍ജന്മമുണ്ടായത് എണ്‍പത്തഞ്ചു കൊല്ലം മുമ്പ് ഹിമാലയത്തിലേക്കൊരു യാത്ര നടത്തുക എന്നാല്‍ വിദേശ യാത്രയെക്കാള്‍ എത്രയോ വിഷമം പിടിച്ചതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ . ഇന്ന് ചെറുപട്ടണങ്ങളായിത്തീര്‍ ഹിമാലയത്തിലെ പലയിടങ്ങളും അന്ന് ജനപഥങ്ങള്‍ പോലുമായിരുന്നില്ല . ഇന്ന് ഹിമാലയത്തിലൂടെയും ഹിമാലയയാത്രാവിവരണങ്ങളിലൂടെയും സ്നേഹാതിരേകത്തോടെ പര്യടനം ചെയ്യുന്നവര്‍ക്ക് അറിയാം എണ്‍പത്തഞ്ചു കൊല്ലം കൊണ്ട് ഹിമവാനു വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് . യാത്രാപഥങ്ങളില്‍ അവിടവിടെ വഴിത്താര തെല്ലു മെച്ചമായതും പര്‍വ്വതത്തിന്റെ മടിത്തട്ടില്‍ പലേടത്തും ചെറുപട്ടണങ്ങള് ഉദയം ചെയ്തതും മാത്രമാണ് എടുത്തു പറയാവുന്ന വളര്‍ച്ചകള് . കാശിയില്‍ നിന്നാണ് മാധവനാര്‍ യാത്ര തുടങ്ങുന്നത് . ലൗകികയാത്രകളൊടുങ്ങുന്ന കാശിയില്‍ നിന്ന് ഹിമാലയയാത്ര തുടങ്ങുന്നു എന്നൊരു കൗതുകം കൂടിയുണ്ട് ഇവിടെ! കാശിയും സാരനാഥും കണ്ട് , നേരേ ഹൃഷീകേശിലേക്കെത്തുന്നു മാധവനാര്‍ . നടന്നും തളര്‍ന്നും സ്വയം ഭക്ഷണം പാകം ചെയ്തും ഗുരുകുലങ്ങളും ആശ്രമങ്ങളും ഇടത്താവളങ്ങളാക്കിയും മാധവനാര്‍ ഹിമവാന്റെ മടിത്തട്ടിലേക്കു പതുക്കെ നടന്നു കയറുന്നു . ദേവപ്രയാഗയും രുദ്രപ്രയാഗയും തപ്തകുണ്ഡവും കേദാര്‍നാഥും വഴി ഹരിദ്വാറിലും ബദരീനാഥിലുമെത്തി രാമനഗറിലേക്കു മടങ്ങുന്നു . നേരില്‍ കാണുന്ന കാര്യങ്ങള്‍ അതു പോലെ പറയുന്നതാണ് വിവരണ രീതി .
Write a review on this book!.
Write Your Review about ഒരു ഹിമാലയയാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3221 times

Customers who bought this book also purchased