Book Image
  • കിളിക്കൂട് പാക്കേജ്
  • back image of കിളിക്കൂട് പാക്കേജ്
  • inner page image of കിളിക്കൂട് പാക്കേജ്

കിളിക്കൂട് പാക്കേജ്

ഒരു സംഘം ലേഖകര്‍

കിളിക്കൂട് പാക്കേജ്
Following are the 9 items in this package
Printed Book

Rs 770.00
Rs 693.00

1)  ആയിരത്തൊന്ന് രാവുകളിലെ മാന്ത്രിക കഥകള്‍ by ഗഫൂര്‍ അറക്കല്‍

Rs 110.00
Rs 99.00
ആയിരത്തൊന്ന് അറേബ്യന്‍ രാവുകളില്‍ നിന്നു തിരഞ്ഞെടുത്ത് ഒരുക്കിയ മാന്ത്രികകഥകളുടെ സമാഹാരം. വായിച്ചാലും മതിവരാത്ത ഈ കഥകള്‍ വായനക്കാനെ അനുഭൂതികളുടെ മായാലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കവിതയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എഴുത്തുകാരന്റെ ലളിതമായ ഭാഷയിലുള്ള പുനരാഖ്യാനം.
ആയിരത്തൊന്ന് രാവുകളിലെ മാന്ത്രിക കഥകള്‍

2)  മാളുമോളുടെ കിങ്ങിണിപ്പാവ by രാം രാജ് വേളാപുരം

Rs 40.00
എന്റെ മാളുമോള്‍ക്ക്‌ കിട്ടിയ ഒരു പാവക്കുട്ടിയാണ്‌ ഈ ബാലനോവല്‍ എഴുതുവാന്‍ എനിക്ക്‌ പ്രേരണയായത്‌. ഊണിലും ഉറക്കിലും ആ പാവയുമായി നടന്ന
അവള്‍ ഒരു നാള്‍ അത്‌ കാണാതായപ്പോള്‍ വിങ്ങിപ്പൊട്ടി.
മറ്റൊരു പാവയെ നല്‌കിയിട്ടും അവള്‍ സ്വീകരിച്ചില്ല. ഒരുനാള്‍ അത്‌ തിരിച്ചു കിട്ടിയപ്പോള്‍
അവള്‍ എത്രമാത്രം സന്തോഷിച്ചെന്നോ?ബാലമനസ്സുകളില്‍ ഈ കൊച്ചുനോവല്‍
നന്മയുടെ പൂക്കള്‍ വിതറട്ട
മാളുമോളുടെ കിങ്ങിണിപ്പാവ

3)  ഭാരതീയ നാടോടി കഥാപരമ്പര ബംഗാള്‍ by ഡോ കെ ശ്രീകുമാര്‍

Rs 50.00
ഭാരതത്തിന്റെ ധന്യമായ നാടോടിക്കഥാപാരമ്പര്യത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന പുസ്തക പരമ്പര . വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടുനില്‍ക്കുമ്പോഴും അവയ്ക്കിടയിലും തെളിയുന്ന ഏകത്വമാണ് ഭാരതീയ നാടോടിക്കഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത . വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി കേരളത്തിന്റെ ഒറീസയുടെ , ഉത്തര്‍ പ്രദേശിന്റെ , ബം ഗാളിന്റെ , നാഗാലാന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ഭാരതീയ നാടോടി കഥാപരമ്പര ബംഗാള്‍

4)  പറയാം നമ്മുക്കു കഥകള്‍ by അഷിത

Rs 120.00
Rs 113.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
പറയാം നമ്മുക്കു കഥകള്‍

5)  മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍ by സിപ്പി പള്ളിപ്പുറം

Rs 190.00
Rs 171.00
കുട്ടികളുടെ പാട്ടുകള്‍ നാനാരസങ്ങളുളവാക്കണം, വാക്കുകളില്‍ ഇമ്പം അലിഞ്ഞുചേര്‍ന്നിരിക്കണം.ആശയവും പ്രവാസവും ലാളിത്യവും ഇഴചേരണം. ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞ പാട്ടുകളുടെ നിധിശേഖരണമാണീ കൃതി. കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും ഹൃദിസ്ഥമാക്കാനുള്ള ബാലകവിതകളുടെയും നഴ്സറിപ്പാട്ടുകളുടെയും ഒരു സദ്സമാഹാരമാണിത്.
മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍

6)  ജാക്കും ബീന്‍സ്റ്റാക്കും by കനകരാഘവന്‍

Rs 60.00
അത്ഭുതകഥകള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ലല്ലോ? കുട്ടികള്‍ക്ക് വായിച്ചു രസിക്കുവാനും അവരെ കേള്‍പ്പിക്കുവാനും ഉതകും വിധം വളരെ ലളിതമായ ശൈലിയിലാണ് ഇതിലെ കഥകളുടെ അവതരണം.
ജാക്കും ബീന്‍സ്റ്റാക്കും

7)  അറബിക്കഥകള്‍ കുട്ടികള്‍ക്ക് by ബീനാ ജോര്‍ജ്ജ്

Rs 60.00
വളരെ വിപുലമായ തരത്തില്‍ വായിക്കാനും ആസ്വദിക്കപ്പെടുകയും ചെയ്ത ഈ കഥകള്‍ വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം കുട്ടികളുടെ ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു.
അറബിക്കഥകള്‍ കുട്ടികള്‍ക്ക്

8)  ഭാരതീയ നാടോടികഥാ പരമ്പര ഒറീസ്സ by ഡോ കെ ശ്രീകുമാര്‍

Rs 50.00
ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം
ഭാരതീയ നാടോടികഥാ പരമ്പര ഒറീസ്സ

9)  പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍ by സലാം എലിക്കോട്ടില്‍

Rs 140.00
Rs 126.00
ആഫ്രിക്കന്‍ മിത്തുകളും ഐതിഹ്യങ്ങളും അദ്ഭുതകല്പനകളായി ഈ പുസ്തകത്തില്‍ പടര്‍ന്നു കിടക്കുന്നു. പക്ഷികളും മൃഗങ്ങളും മാത്രമല്ല, ഭൂതപ്രേതങ്ങളും മായാവികളും ഈ കഥയിലുണ്ട്, ഈ കഥകളില്‍ രാജാവുണ്ട്, മലക്കുകളുണ്ട്, ഗന്ധര്‍വ്വന്മാരുണ്ട്, മാന്ത്രികരുണ്ട്, ഭാവനയുടെ അദ്ഭുത പ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു.
പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍
Write a review on this book!.
Write Your Review about കിളിക്കൂട് പാക്കേജ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3369 times

Customers who bought this book also purchased