reviewed by null Date Added: Tuesday 22 Nov 2016

Sathya Varmaഅത്ത , നന്നി …. ഒരിക്കലും കേട്ടിട്ടില്ലാത്ത വിളിപ്പേരുകളാണ് രണ്ടും .. “മൗനത്തിന്റെ പാരമ്പര്യ വഴികൾ” എന്ന് പേരിട്ടിട്ടുള്ള റിജാമിന്റെ പുസ്തകത്തിൽ ഇതുപോലെ അത്ഭുതപ്പെടുത്തുന്ന കുറെയേറെ വാക്കുകളുണ്ട് . ഞണ്ടൻ ചക്കര റാവുത്തർ, ആനറാഞ്ചിപ്പരുന്ത് , പൊന്മാൻ പാത്തു , മൊതീൻ പിച്ച …. തീരെ പരിചയമില്ലാത്ത ഒരു കാലദേശ ഭൂമിക . തെളിനീരൊഴുക്ക് പോലെ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് പോവുന്ന സുഖമുള്ള വായന. അത്ഭുതപ്പെടുത്തുന്ന , മുമ്പൊന്നും കേട്ട് പഴകിയിട്ടില്ലാത്ത ഉപമകളും ആഖ്യാനവും . ചിലപ്പോഴൊക്കെ ഖസാക്ക് വായിക്കുമ്പോളുണ്ടായ അതീതാനുഭവം . എല്ലാം കൂടി നന്നായി രസിച്ചു

Rating: 5 of 5 Stars! [5 of 5 Stars!]