reviewed by Jenny Date Added: Friday 19 Jan 2018

ബാലനോവലാണെങ്കിലും ഒരുപാട് കാര്യങ്ങൾ ഹൃദയത്തെ ഉണർത്തുന്ന കഥപറച്ചിൽ. മലനാട്ടിലെ ഗ്രാമീണഭംഗിയിലൂടെ സനുകുട്ടന്റെ ജീവിതം പറഞ്ഞ് ഗൃഹാതുരത്വമേകി ഷിയോണിലേക്ക് പ്രവേശിച്ചപ്പോൾ ചിന്തകളുണർത്തുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തന്നു. മനുഷ്യനന്മയും സ്നേഹവും മതസൗഹാർദവും പ്രകൃതിയിലൂടെ വരച്ചിടുന്നു .മികച്ച നോവലും മികച്ച പ്രമേയവുമാണിത്. മനോഹരമായ ഭാഷയും. പെട്ടെന്ന് തീർന്ന് പോയെന്ന് തോന്നി. എഴുത്തുകാരന് എല്ലാവിധ ആശംസകളും...

Rating: 4 of 5 Stars! [4 of 5 Stars!]