ആല്‍ബേര്‍ കാമു Author

Alber Camu(albert Camus)

അള്‍ജിയേഴ്‌സിലെ കോണ്‍സ്‌റ്റാ‌ന്‍ടൈ‌ന്‍ പ്രവിശ്യയില്‍ 1913 നവംബര്‍ 7-​‍ാം തീയതിയായിരുന്നു ആല്‍ബേര്‍കാമുവിന്റെ ജനനം. 1918-ല്‍ ബെല്‍കോര്‍ട്ടിലെ ഒരു പ്രൈമറി സ്‌കൂളിലാണ്‌ പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ചത്‌. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ 1930-ല്‍ അവ‌ന്‍ ആര്‍ന്ദ്രേജിദിന്റെയും മോണ്‍ദര്‍ലാന്റിന്റെയും മല്‍റോയുടെയും കൃതികള്‍ വായിക്കാ‌ന്‍ തുടങ്ങിയിരുന്നു. 1939-ല്‍ കാമു രണ്ട്‌ ഉപന്യാസ സമാഹാരങ്ങള്‍ പുറത്തിറക്കി. തുടര്‍ന്ന്‌ അനേകം നോവലുകളും, നിരൂപണങ്ങളും, രാഷ്‌ട്രീയലേഖനങ്ങളും എഴുതി. 1957-ല്‍ നാല്‍പത്തി നാലാം വയസ്സില്‍ സ്വീഡിഷ്‌ അക്കാദമി കാമുവിന്‌ സാഹിത്യത്തിനുളള നോബല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. 1960 ജനുവരി 4-​‍ാം തീയതി സെ‌ന്‍സിനും പാരീസിനുമിടയില്‍ സംഭവിച്ച അപകടത്തില്‍ മരണപ്പെട്ടു.



Need some editing or want to add info here ?, please write to us.

Other Books by Author Alber Camu(albert Camus)
Cover Image of Book പതനം
Rs 110.00  Rs 99.00