ഡോ ആര്‍ സി കരിപ്പത്ത് Author

Dr R C Karippath

ഡോ.ആർ.സി.കരിപ്പത്ത്‌ 1951 മെയ്‌ മാസത്തിൽ ജനനം. പിതാവ്‌ ഃകുഞ്ഞിക്കണ്ണപൊതുവാൾ. മാതാവ്‌ഃ കരിപ്പത്ത്‌ പാർവ്വതിയമ്മ. മലയാള സാഹിത്യത്തിൽ മാസ്‌റ്റർ ബിരുദം. ഹൈസ്‌കൂൾ അധ്യാപകൻ. ‘മാവിലർ-ജീവിതവും സംസ്‌കാരവും’ എന്ന വിഷയത്തിൽ കോഴിക്കോട്‌ സർവ്വകലാശാലയിൽനിന്ന്‌ പി.എച്ച്‌.ഡി. ബിരുദം. കനൽപക്ഷികൾ, സ്‌മൃതിഗാഥ, യൗവനത്തിന്റെ കൃഷ്‌ണപക്ഷം (കവിത), വരവിളി, ദൈവപ്പുര, മുത്തും മുടിപ്പൊന്നും (നാടകങ്ങൾ), മാവിലരുടെ പാട്ടുകൾ എന്നിവയാണ്‌ കൃതികൾ. അധ്യാപക കലാസാഹിത്യ അവാർഡ്‌, മൂടാടി ദാമോദരൻ സ്‌മാരക കവിതാ അവാർഡ്‌, ബോംബെ മലയാളി സമാജം അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾക്കർഹനായി. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘തിരുനിഴൽമാല’ എന്ന പ്രാചീന കാവ്യത്തിന്റെ രണ്ടു താളിയോല മാതൃകകൾ കണ്ടെടുത്ത്‌ പഠന വ്യാഖ്യാന സഹിതം പ്രസിദ്ധീകരണ സജ്ജമാക്കിയിട്ടുണ്ട്‌. ഭാര്യഃ നളിനി. മക്കൾഃ പ്രീത, പ്രിയേഷ്‌, പ്രശാന്ത്‌.



Need some editing or want to add info here ?, please write to us.

Other Books by Author Dr R C Karippath