രഞ്ജിത്ത് Author

Renjith

മലയാളത്തിലെ സം‌വിധായകന്‍ തിരക്കഥാകൃത്ത്മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. അതോടൊപ്പം ഏതാനും സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.985 ല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയില്‍ പുറത്തിറങ്ങി.തുടര്‍ന്ന് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സം‌വിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ രചിച്ചു. പക്ഷേ മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടെ. മോഹ‌ന്‍‌ലാല്‍ അഭിനയിച്ച മം‌ഗലശ്ശേരി നീലകണ്ഠ‌ന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതില്‍ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് - മോഹ‌ന്‍ലാല്‍ സഖ്യത്തിനോടൊപ്പം ചേര്‍ന്ന് ആറാം തമ്പുരാ‌ന്‍, നരസിം‌ഹം എന്നി ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി. രണ്ടും വ‌ന്‍ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത്ത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സം‌വിധാനം ചെയ്തു. ആ വര്‍ഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത്ത് സം‌വിധാനം ചെയ്തു



Need some editing or want to add info here ?, please write to us.

Other Books by Author Renjith
Cover Image of Book ലീല
Rs 130.00  Rs 117.00