പമ്മന്‍ Author

Pamman

1920 ഫെബ്രുവരി 2-നു കൊല്ലത്ത് പ്ലാമൂട്ടില്‍ ജനിച്ചു. അച്ഛ‌ന്‍: കെ. രാമ‌ന്‍ മേനോ‌ന്‍. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്കൂള്‍, മദ്രാസ് ഗവ. ടെക്നിക്കല്‍ ഇ‌ന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടി. കുറച്ചുകാലം റോയല്‍ ഇന്ത്യ‌ന്‍ നേവിയില്‍ ജോലിനോക്കി. 1946 മുതല്‍ 1980 വരെ പശ്ചിമ റെയില്‍‌വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. റെയില്‍‌വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എഞ്ജിനിയര്‍ ആയി ആണ് ഉദ്യോഗത്തില്‍ നിന്നും പിരിഞ്ഞത്.30-ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട് . അടിമകള്‍, ചട്ടക്കാരി, അമ്മിണി അമ്മാവ‌ന്‍, മിസ്സി എന്നീ നോവലുകള്‍ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. ഭാര്യ: കമലാ മേനോ‌ന്‍.



Need some editing or want to add info here ?, please write to us.

Other Books by Author Pamman
Cover Image of Book അപ്പു
Rs 100.00  Rs 90.00
Cover Image of Book സമരം
Rs 180.00  Rs 162.00
Cover Image of Book മിസ്സി
Rs 110.00  Rs 99.00
Cover Image of Book അടിമകള്‍
Rs 165.00  Rs 148.00
Cover Image of Book ഭ്രാന്ത്
Rs 460.00  Rs 437.00
Cover Image of Book വഷളന്‍
Rs 475.00  Rs 451.00