സഹര്‍ അഹമ്മദ് Author

Sahar Ahammed

സഹര്‍ അഹമ്മദ്

കണ്ണൂര്‍ ജില്ലയിലെ തായത്തെരുവില്‍ 1985 നവംബര്‍ 28 നു ജനനം. ഉപ്പ: പട്ടണത്തില്‍ അഹമ്മദ്, ഉമ്മ: കണ്ടത്തില്‍ സഫൂറ. തായത്തെരു ഗവ: എല്‍.പി സ്കൂള്‍, താഴെചൊവ്വ ഗവ: മാപ്പിള എല്‍.പി. സ്കൂള്‍, തെഴുകില്‍പീടിക ഗൗരിവിലാസം യു.പി. സ്കൂള്‍, ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂള്‍, സിക്കിം മണിപ്പാല്‍ യൂനിവേഴ്സിറ്റി കണ്ണൂര്‍ സെന്‍റര്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ ഷാര്‍ജയില്‍ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

ഒരു പ്രണയിതാവിന്‍റെ കവിതകള്‍ , പൂക്കാതെ പോയ വസന്തം, നിന്നെ മാത്രം നിന്നോട് മാത്രം, പിരിശത്തിന്റെ ദിനങ്ങൾ, ബുദ്ധനും സ്ത്രീയും എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കലാലയം സാംസ്ക്കാരിക വേദി യു.എ.ഇ. യുടെ കവിതാ പുരസ്കാരം , പാം പുസ്തകപ്പുരയുടെ അക്ഷര തൂലിക കവിതാ പുരസ്കാരം, അക്ഷരക്കൂട്ടം യു.എ.ഇ. കവിതാ പുരസ്കാരം, ചിരന്തന - യു.എ.ഇ എക്സ്ചേഞ്ച് സാഹിത്യ പുരസ്‌കാരം (കവിത) എന്നിവ ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളില്‍ കവിത, കഥ, ഓർമ്മക്കുറിപ്പുകൾ, വായനാസ്വാദനങ്ങൾ എന്നിവ എഴുതാറുണ്ട്

ഭാര്യ: സാദിയ സലാം
മക്കള്‍: സൈനബ് സഹര്‍, മുഹമ്മദ്‌ ഖുബൈബ്



Need some editing or want to add info here ?, please write to us.

Other Books by Author Sahar Ahammed