കെ കേരളദാസനുണ്ണി Author

K Keraladasanunni

പാലക്കാട് ജില്ലയിലെ പറളി സ്വദേശിയായ കെ. കേരളദാസനുണ്ണി തേനൂര്‍ എയിഡഡ് ബേസിക്ക് സ്കൂള്‍, പറളി ഹൈസ്കൂള്‍, പാലക്കാട് ഗവര്‍മ്മെണ്ട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന്നുശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ 35 കൊല്ലം സേവനമനുഷ്ഠിച്ചു. 2003 ജൂണ്‍ മുപ്പതിന്ന് ജോലിയില്‍ നിന്ന് വിരമിച്ചശേഷം അഞ്ചുകൊല്ലം കഴിഞ്ഞ് സാഹിത്യരചന ആരംഭിച്ചു.

ഓര്‍മ്മത്തെറ്റുപോലെ, മുന്‍നിലാവ്, ഒറ്റപ്പെട്ടവന്‍റെ തേങ്ങലുകള്‍, സൌമിത്രേയം, ഗുരുവായൂരമ്പല നടയില്‍, അമ്മേ മഹാമായേ ( ബാലസാഹിത്യം) എന്നീ നോവലുകളും ഒട്ടേറെ കഥകളും രചിച്ചിട്ടുണ്ട്. അമ്പതിലേറേ കഥകളുള്ള മാണിക്കന്‍ കഥകള്‍ എന്ന രചനയില്‍ ഒരേ കഥാപാത്രമാണുള്ളത് എന്ന സവിശേഷതയുണ്ട്.

അമ്മ : - ശാരദ.
അച്ഛന്‍ :- നാരായണയ്യര്‍
ഭാര്യ :- കെ.വി. സുന്ദരി.
മക്കള്‍ :- ബിജോയ്, ബിനോയ്, ബിനോജ്.
മരുമക്കള്‍ :- ദീപ്തി, സിന്ധു, പ്രജിത.
പേരക്കുട്ടികള്‍ :- നന്ദന, നന്ദിത, സച്ചിന്‍, അതുല്‍, സ്വാതിക.
മേല്‍വിലാസം :- ശാരദ നിവാസ്, പോസ്റ്റ് - പറളി, പാലക്കാട് ജില്ല., 678612.
മൊബൈല്‍ നമ്പര്‍ :- 9495451280.



Need some editing or want to add info here ?, please write to us.