ഇ എ കരുണാകര‌ന്‍ നായര്‍ Author

E A Karunakaran Nair

ഇ എ കരുണാകര‌ന്‍ നായര്‍
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് ഇ. എ. കരുണാകര‌ന്‍ നായര്‍. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഊരമനയില്‍ 1944 ഫെബ്രുവരി 1 ന്‌ ജനിച്ചു. ഊരമന, രാമമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ സ്‌കൂള്‍- കോളേജ്‌ വിദ്യാഭ്യാസം. എ‌ന്‍ജിനീയറിങ്ങ്‌ പഠനം തൃശൂരില്‍. കളമശ്ശേരി ഗവ. പോളിടെക്‌നിക്കല്‍ അധ്യാപകനായിരുന്നു. വൈദ്യുതിബോര്‍ഡില്‍ എക്‌സിക്യൂട്ടീവ്‌ എ‌ന്‍ജിനീയറായിരിക്കെ റിട്ടയര്‍ ചെയ്‌തു. ഇടുക്കി, ശബരിഗിരി, ഇടമലയാര്‍, കുറ്റ്യാടി, ലോവര്‍ പെരിയാര്‍ തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട ജലവൈദ്യുതിപദ്ധതികളുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ട്‌.



Need some editing or want to add info here ?, please write to us.

Other Books by Author E A Karunakaran Nair