ഇ എം എസ് Author

E M S

ഏലംകുളം മനക്കല്‍ ശങ്കര‌ന്‍ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ (ആംഗലേയത്തില്‍ E.M.S. Namboodiripad, ജൂണ്‍ 13, 1909 പെരിന്തല്‍മണ്ണ - മാര്‍ച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യ‌ന്‍ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാര‌ന്‍, മാര്‍ക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞ‌ന്‍, സാമൂഹിക പരിഷ്ക്കര്‍ത്താവ്‌ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയാണ്‌.

സമ്പത്തും, പ്രതാപവും ഏറെയുള്ള ഒരു നമ്പൂതിരി തറവാട്ടിലാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് ജനിച്ചത്. ഇ.എം.എസ് ജനിക്കുമ്പോള്‍ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സര്‍വീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു [1]

സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോണ്‍ഗ്രസ്സിലെ ഇടതു പക്ഷക്കാര്‍ ചേര്‍ന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായപ്പോള്‍ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആശയങ്ങള്‍ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തില്‍ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശില്‍പികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മു‌ന്‍നിരക്കാരിലൊരാള്‍ കൂടിയായിരുന്നു ഇ.എം.എസ്സ്. 1998 മാര്‍ച്ച് 19 ന് അന്തരിച്ചു.Need some editing or want to add info here ?, please write to us.

Other Books by Author E M S