ബി ഇക്ബാല്‍ Author

B Iqbal

കേരളത്തിലെ ഒരു ന്യൂറോ സര്‍ജനും,ആരോഗ്യപ്രവര്‍ത്തകനും, അദ്ധ്യാപകനും ആണ് ബി. ഇക്ബാല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാല്‍. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തു. വിരമിച്ച ശേഷം 2000 മുതല്‍ 2004 വരെ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാ‌ന്‍സലര്‍ ആയി പ്രവര്‍ത്തിച്ചു[1] . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന ഡോ. ബി. ഇക്ബാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയം വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്[2]. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കല്‍ സയ‌ന്‍സസിന്റെ ചെയര്‍മാ‌ന്‍സ്ഥാനം , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനെത്തുടര്‍ന്ന് രാജി വച്ചു. തെരഞ്ഞടുപ്പിനുശേഷം വീണ്ടും നിയമിതനായി. ഈ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. D.A.K.F.( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു [3] സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാ‌ന്‍ ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡ‌ന്‍ഡ് (1983-85) ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടര്‍ മെഹറുന്നീസ കോട്ടയം മെഡിക്കല്‍ കോളേജ് പ്രി‌ന്‍സിപ്പല്‍ ആണ്.



Need some editing or want to add info here ?, please write to us.

Other Books by Author B Iqbal