പൂവച്ചല്‍ ഖാദര്‍ Author

Poovachal Khader

rകവിയും മലയാള ചലച്ചിത്ര ഗാനരചയിതാവുമാണ്‌ പൂവച്ചല്‍ ഖാദര്‍.നൂറിലധികം മലയാളചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയ പൂവച്ചല്‍ ഖാദര്‍ 1972-ല്‍ കവിത എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനരചന നടത്തിയത്.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചല്‍ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മക്കളില്‍ അഞ്ചാമനായി 1948 ഡിസംബര്‍ 25 ന് ഖാദര്‍ ജനിച്ചത്. വലപ്പാട് ശ്രീരാമ പോളിടെക്നിക്കില്‍‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറോളം ചലച്ചിത്രങ്ങളില്‍ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകള്‍ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. ചുഴി, ക്രിമിനല്‍സ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം,ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കള്‍, ഒറ്റപ്പെട്ടവ‌ന്‍, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ച ചലച്ചിത്രങ്ങളില്‍ ചിലതാണ്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാ‌ന്‍ ( ചാമരം) മൗനമേ നിറയും മൗനമേ (തകര)[1] ശരറാന്തല്‍ തിരിതാഴും (കായലും കയറും) സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള) എ‌ന്‍റെ ജന്മം നീയെടുത്തു ... കൈകളിന്നു തൊട്ടിലാക്കി (ഇതാ ഒരു ധിക്കാരി) ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍) സ്വയം വരത്തിന് പന്തലൊരുക്കി നമുക്കു നീലാകാശം മെല്ലെ നീ മെല്ലേ വരു (ധീര) കായല്‍ കരയില്‍ തനിച്ചു വന്നതു (കയം) രാജീവം വിടരും നി‌ന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി) ചിരിയില്‍ ഞാ‌ന്‍ കേട്ടു (മനസ്സേ നിനക്ക് മംഗളം) അക്കല്‍ ദാമയില്‍ പാപം ( ചുഴി) നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം) ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍) ഡോക്ടര്‍ സാറേ പൊന്നു ഡോക്ടര്‍ സാറേ (സന്ദര്‍ഭം)



Need some editing or want to add info here ?, please write to us.

Other Books by Author Poovachal Khader