Image of Book തുന്നല്‍ക്കാരന്‍
  • Thumbnail image of Book തുന്നല്‍ക്കാരന്‍
  • back image of തുന്നല്‍ക്കാരന്‍

തുന്നല്‍ക്കാരന്‍

Publisher :DC Books
ISBN : 9789354828041
Language :Malayalam
Edition : 2022
Page(s) : 134
Condition : New
4 out of 5 rating, based on 27 review(s)

Book Name in English : Thunnalkkaran

സാമൂഹികമായ ഉത്കണ്ഠകളും പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകളുമാണ് ടി.പി. വേണുഗോപാലന്റെ കഥകളുടെ അടിയൊഴുക്ക്. സമൂഹമാധ്യമങ്ങളെ മുഖ്യപരിസരമായി പരിഗണിച്ചുകൊണ്ടുള്ള കഥകളിലും പരുക്കനായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, അവയിലെ കാപട്യത്തെ തുറന്നുകാട്ടാന്‍ കഥാകൃത്ത് പ്രയോജനപ്പെടുത്തുന്നത്. അധിനിവേശത്തിന്റെ പുതിയ ആയുധങ്ങളായി സൈബര്‍ ഇടങ്ങള്‍ ഈ കഥകളില്‍ വര്‍ത്തിക്കുന്നു. നാട്ടുമനുഷ്യരെയും നാട്ടുഭാഷയെയും നാട്ടുപമകളെയും കൂട്ടുപിടിച്ചാണ് ഈ മേല്‌ക്കോയ്മക്കെതിരേ കഥാകൃത്ത് സമരം ചെയ്യുന്നത്. നാം നേടിയെടുത്ത സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങളെപ്പോലും തീര്‍ത്തും മായ്ച്ചുകളയത്തക്ക നിലയില്‍ ജാതി, മത, ആഢ്യത്തങ്ങളും തറവാടിത്തഘോഷണങ്ങളും പുതിയ സൈബര്‍ കാലത്ത് അതിശക്തമായി തിരിച്ചുവരുമ്പോള്‍ അതിനെതിരേയുള്ള ജാഗ്രതകൂടിയാവുന്നു ഈ കഥകള്‍. പിഞ്ഞിക്കീറാന്‍ തുടങ്ങിയ മനുഷ്യജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ തിടുക്കപ്പെടുന്ന പതിനൊന്നു കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about തുന്നല്‍ക്കാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1011 times

Customers who bought this book also purchased
Cover Image of Book മീശ
Rs 399.00  Rs 357.00
Cover Image of Book പുറ്റ്
Rs 420.00  Rs 399.00