Book Name in English : Divyam
യു.ആര്‍. അനന്തമൂര്‍ത്തിയുടെ രചനാലോകത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന നോവല്‍. ഗ്രന്ഥകാരന്‍ കുട്ടിക്കാലം ചെലവഴിച്ച തീര്‍ഥഹള്ളിയിലെ ഓര്‍മകളും അനുഭവങ്ങളുമാണ് ഈ രചനയുടെ അസംസ്‌കൃതവസ്തു. സമസ്ത ബൗദ്ധികനേട്ടങ്ങളുടെയും സ്‌നേഹം, സഹാനുഭൂതി,
അജ്ഞേയമായ അനുഭവങ്ങള്‍ക്കായുള്ള ത്വര എന്നിങ്ങനെയുള്ള മൂല്യങ്ങളുടെയും ആകത്തുകയെന്ന നിലയില്‍ പുരാതന ഇന്ത്യയുടെ പാരമ്പര്യത്തെ ഈ കൃതിയില്‍ വ്യാഖ്യാനിക്കുന്നു. അത്തരമൊരു
പാരമ്പര്യത്തിന്റെ പ്രതിനിധിയാണ് ഗൗരി. അതേസമയം, ധിക്കാരിയും യുവാവുമായ ഘനശ്യാമന്‍ സമ്പൂര്‍ണമായ മാറ്റത്തെയും ആധുനികതയെയും ലോകപുരോഗതിയെയും പ്രതിനിധാനം ചെയ്യുന്നു.
സവിശേഷമായ രചനാമുദ്രയുള്ള കന്നടനോവലിന്റെ പരിഭാഷ.Write a review on this book!. Write Your Review about ദിവ്യം Other InformationThis book has been viewed by users 454 times