Book Name in English : Chirakukal
മലയാള നോവൽ സാഹിത്യത്തിൽ വേരുറപ്പിച്ച നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ കഥകളിൽനിന്ന് ഇറങ്ങിവന്ന് ഒറ്റ പുസ്തകത്തിലൂടെ നിങ്ങളോട് സംസാരിക്കുന്നു. ഏകാന്തതയിൽ നിങ്ങൾക്ക് കൂട്ടായിരുന്നവർ, നിങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ചവർ, തകർച്ചകളിൽ പ്രതീക്ഷയുടെ നേർത്ത പ്രകാശമായി “വരും, വരാതിരിക്കില്ല” എന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചവർ, ആ കഥാപാത്രങ്ങൾക്ക് നിങ്ങളോട് സംവദിക്കാൻ കെ എൽ എഫ് 2026-ന്റെ ഭാഗമായി ഡിസി ബുക്സ് പുറത്തിറക്കുന്ന ജീവിതവഴിപ്പുസ്തകം. സർവ്വസ്വതന്ത്രനായി ബിപിൻ ചന്ദ്രൻ വരികളിലൂടെ നിങ്ങളിൽ ചിന്തകളുടെ വിത്തുകൾ പാകുമ്പോൾ കഥാപാത്രങ്ങൾക്ക് വരയിലൂടെ ജീവൻ പകർന്നിരിക്കുന്നത് വിഷ്ണു റാം ആണ്. എണ്ണിയാലൊടുങ്ങാത്തത്ര, പറഞ്ഞാൽ തീരാത്തത്ര പ്രോജ്ജ്വല കഥാപാത്രങ്ങൾ മലയാള നോവൽ സാഹിത്യത്തിൽ ഇനിയുമേറെയുണ്ടെന്ന തിരിച്ചറിവോടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ചിലരെ അവതരിപ്പിക്കുന്നു എന്നുമാത്രം. അവരുടെ പറച്ചിൽ പുതുവർഷത്തിൽ നിങ്ങളിൽ ഉണർവ്വേകും. ചിന്തയുടെ പുതിയ തിരികൾ കൊളുത്തും. വരും കാല ജീവിതസന്ധികളിൽ കൂട്ടിരിക്കും. വായിക്കാനും എഴുതാനും വളരാനും പ്രേരിപ്പിക്കുംWrite a review on this book!. Write Your Review about ചിറകുകള്‍ Other InformationThis book has been viewed by users 13 times