reviewed by null Date Added: Monday 17 Aug 2020

കാലം എപ്പോഴും മുന്നോട്ടാണ് ചരിക്കുന്നത്, അവിടെ സ്ഥിതി എന്നത് വെറും സങ്കൽപ്പമാണ്, ഒരു പക്ഷേ സൃഷ്ടിയും, അപ്പോൾ സ്വാഭാവികമായും സംഹാരം അർത്ഥമില്ലാത്ത അധരവ്യായാമമായി മാറിയേക്കാം. പിന്തിരിഞ്ഞു നോക്കുമ്പോൾ നിങ്ങളെ പഠിപ്പിക്കുന്നത് എല്ലാം കള്ളം അല്ലേ അത് വിശ്വാസവവും അഭിപ്രായവും പർവ്വതീകരിക്കപ്പെടുമ്പോൾ ഗ്ലോറിഫൈഡ് ലൈസ് ആയി മാറ്റപ്പെടുന്നു. ഒരു വിശുദ്ധ പശുവിൻറെ അനസ്യുതമായ പ്രസവം പോലെ. കഥാകാരനും കള്ളനാണ്, അവിടെ വലിപ്പച്ചെറുപ്പം ഉണ്ടാകാം എന്ന് മാത്രം. ഇന്നലെകളുടെ ചാരം മൂടിയ സത്യങ്ങളെ, അല്ലെങ്കിൽ കള്ളങ്ങളെ മഹത്വവല്കകരിക്കപ്പെടുന്ന കള്ളങ്ങൾ വിശ്വാസ്യതയുടെ അവതരിപ്പിക്കപ്പെടുമ്പോൾ അയാൾ പുണ്യാത്മാവ് ആയി മാറുന്നു. അങ്ങനെ നോക്കുമ്പോൾ ഈ കഥയും ഒരു പരിധിവരെ വിശ്വസിപ്പിക്കാൻ പര്യാപ്തമാണ്, ഒരു പക്ഷേ നാളെയുടെ വലിയ ശരി.

Rating: 5 of 5 Stars! [5 of 5 Stars!]