reviewed by null Date Added: Wednesday 31 Mar 2021

ഇരുകാലിയുടെ അന്വേഷണം\r\n---------------------------------------------------\r\nകഥകൾ\r\nഗ്രീൻ ബുക്ക്സ്\r\n₹ 140\r\nപേജ്: 112\r\n *പ്രീത ജി പി* \r\n---------------------------\r\n *കണ്ണിൽ കുത്തിക്കേറുന്ന പെണ്ണനുഭവങ്ങൾ* \r\n കണ്ണിൽ കുത്തി\r\nകയറുന്ന പെണ്ണ് അനുഭവങ്ങളാണ് പ്രദീപിന്റെ രചനകളെ ജാഗ്രതയോടെ വായിക്കാൻ പ്രേരിപ്പിച്ചത്.\r\n ആത്മഹത്യ ചെയ്തവരും വഴിപിഴച്ചു പോയവരും കരിമ്പിൻ നീര് പോലെ തിളച്ച ശർക്കരയായി മാറിയ രതിയും പ്രദീപ് തന്നെ പറഞ്ഞിരിക്കുന്നത് പോലെ ഫോക്കസ് ഔട്ട് ആയ നിഴൽരൂപങ്ങളും ഇവിടെയുണ്ട്. കഥകൾ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടൽ നടത്തണം എന്നുള്ള വിധികൾ ഒന്നും പ്രദീപിന് ഇല്ല. ഒന്നിനോടും അന്ധമായ വിധേയത്വം പ്രകടിപ്പിക്കാത്ത കഥാപാത്രങ്ങൾ. \r\nവിജയിച്ച വരാണ് അവരിലധികവും. നിശി തമായ നിരീക്ഷണവും ജാഗ്രതയും പുലർത്തുന്ന കഥയാണ് "സ്മാരകങ്ങൾ ". സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചരിത്രത്തിന്റെ സാക്ഷ്യപത്രമാണ് സ്മാരകങ്ങൾ. അയാൾ സ്വപ്നം കാണുന്ന ഗാന്ധിജിക്ക് എല്ലാ പല്ലുകളും ഉണ്ട്. സിനിമയോടുള്ള, ക്യാമറയോടുള്ള ഇഷ്ടം കഥകളിലെല്ലാം കാണാം. ഒരു ചിത്ര ഭാഷ കഥകളിലെല്ലാം ഉണ്ട്. മനോഹരന്റെ ഉന്മാദ കാടുകളിൽ ചെണ്ടയുടെ ആരോഹണ അവരോഹണ ങ്ങൾ കൊട്ടിയാടുമ്പോൾ ക്ലാസിക് സിനിമയുടെ ഏതോ ഒരു രംഗം പോലെ.\r\n ഓർമ്മകൾ ഇല്ലാതാവുകയാണ് പ്രധാനമെന്ന് \r\n "സംസ്ഥാന സമ്മേളനത്തിന് വന്ന ബസ്സിൽ " ഉണ്ട്. ഉള്ളിലെ രഹസ്യ പൂക്കളുടെ തീർത്ഥാടനം... തീർത്ഥാടനങ്ങൾ അവസാനിക്കുന്നില്ല.. ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക്.. പ്രണയ തീർത്ഥാടനം. ദുർബല ശരീരികൾ അല്ല, ആത്മാവിൽ പ്രഹരം ഏൽപ്പിക്കുന്ന പെണ്ണുടലുകൾ ആണ് കഥകളിൽ. അതിജീവനത്തിന്റെ ഭാഗമായ സ്വാതന്ത്ര്യ പ്രഖ്യാപനവും കഥകളിലുണ്ട്.. ഒരു തരത്തിലുള്ള സൂചനയും തരാതെ കഥ കൊണ്ടുപോയി അവസാനിപ്പിക്കുന്ന മാജിക് ശ്രദ്ധേയം. \r\nചില സ്ത്രീകളിൽ പുരുഷ സ്വഭാവവും കാണാം. പെണ്ണിന്റെ ലിംഗപരമായ പ്രത്യയശാസ്ത്രങ്ങൾ അഴിച്ചു വെക്കുന്ന കഥാപാത്രങ്ങളും( തീപ്പൊരി മുത്തുവമ്മ ) കെട്ടഴിഞ്ഞു വീണ് അലിഞ്ഞവസാനിക്കുന്ന സ്ത്രീകളും ഉണ്ട്. പെരുവഴിയിലേക്ക് മാറി നടക്കുന്ന കഥാപാത്രങ്ങളും ശരാശരി വായനക്കാരനു വേണ്ടി എഴുതപ്പെട്ട അതിവായന അർഹിക്കാത്ത കഥകളും സമാഹാരത്തിലുണ്ട്. \r\nമുല്ലപ്പൂ ചൂടിയ നായികമാർ ശരാശരി കഥമാത്രം. അഗാധമായ ഒരു വാഗ്ദാനം സൂക്ഷിക്കുന്ന രാധയെ പ്രാണ സ്വരൂപനായ കൃഷ്ണ നേക്കാൾ കഥാകാരന് ഇഷ്ടം. "ഇരുകാലിയുടെ അന്വേഷണത്തിൽ " ജന്തു വാസനകളുടെ ലോകം കാണാം. ചരിത്രത്തിലില്ലാത്ത യക്ഷിയിൽ ഒരു കാലം മലർന്നു കിടക്കുന്നു. ചരിത്രം ഉച്ചത്തിൽ ചിരിക്കുന്നുണ്ട് അവിടെ. എതിർത്തു നിൽപ്പിനും സഹനത്തിനും ഇടയിലെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഇവിടെയുണ്ട്. വിഭജിക്കപ്പെട്ട ഒരു ദേശത്തിന്റെ ഓർമ്മയുണർത്തുന്ന കഥയാണ് ചരിത്രത്തിലില്ലാത്ത യക്ഷി. അതിഭാവുകത്വം ഉണ്ടെങ്കിലും ഏതോ ഒരു ഇഷ്ടം ആ കഥയെ നമ്മോട് ചേർത്തു നിർത്തുന്നു. ഗതികിട്ടാത്ത ആത്മാക്കൾ വാഴുന്ന നനഞ്ഞ മണ്ണിന്റെ ഇടം. \r\n *"എല്ലാ പെണ്ണുങ്ങൾക്കും ഉണ്ട് മരണത്തിന്റെ അറ്റം വരെ പോയിട്ട് തിരിച്ചുവരുന്ന കഥ. ചിലർ തിരിച്ചുവരില്ല. "* \r\nചരിത്രം ലളിതമായി സംവദിക്കുന്നത് ചില കഥകളിൽ കാണാം. നിരന്തരമായ പീഡാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ചരിത്രമാകാൻ ശ്രമിക്കുന്ന സ്ത്രീകൾ അവരുടെ സമര വഴികൾ വ്യത്യസ്തങ്ങളാണ്. ചരിത്രത്തിന്റെ ദിശ മാറ്റിയ ഉമയമ്മമഹാറാണി ഇവരിൽ ചിലർ മാത്രം. പുരുഷനേക്കാൾ വെല്ലുവിളി നേരിടുന്ന സ്ത്രീകളാണ് \r\nവി എൻപ്രദീപിന്റെ കഥകളിൽ ഉള്ളത്.\r\n മറ്റു കഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് "ആന്റിബയോട്ടിക് "\r\n പക്ഷേ അവിടെയും ഫെമിനിസ്റ്റിക്ക് സൂത്രവാക്യങ്ങൾ ഉണ്ട്. കഥപറച്ചിലിൽ പുതിയ സാധ്യതകൾ ഉപയോഗിച്ചിട്ടുണ്ട്.\r\n വെർച്വൽ റിയാലിറ്റിയുടെ സങ്കേതം ഉപയോഗിച്ച് രചിക്കപ്പെട്ട കഥ എന്ന നിലയിൽ വായന അർഹിക്കുന്നു .\r\n"ഫ്ലോ റ ന്റീന ഗ്രൂഷ " എന്ന കഥ. റഷ്യയോടുള്ള സ്വകാര്യ ഇഷ്ടം, പ്രണയം വൈകാരികത, രാസമാറ്റങ്ങളിലെ നോവ് എന്നിവ പ്രകടം. 1991നു ശേഷം ലോകത്തിന്റെ പൊളിറ്റിക്കൽ ഭൂപടത്തിൽ വന്ധ്യമായി പോയ റഷ്യയുടെ ചരിത്രം പറയാതെ പറയുകയാണ് ഫ്ലോറൻെറന ഗ്രൂഷ. മൊണാസ്ട്രിയിൽ നിന്ന് മ്യൂസിയത്തിലേക്കും പിന്നെ ഓർത്തഡോക്സ് ചർചിലേക്കും മാറ്റപ്പെടുന്ന വോ ൾഗതീരത്തെ കെട്ടിടവും,, ഗോർബച്ചേവും പൊളിറ്റിക്കൽ ട്രാൻസ്ഫോർമേഷന്റെ ചരിത്രം പറയുന്നു. ഫ്ലോ റ ൻെറന ഗ്രൂഷ തുളസീധരനെ പഠിപ്പിച്ച റഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും നമ്മുടെ ഭൂതകാലത്തെയും കെട്ടിപ്പിണഞ്ഞു കിടക്കുന്നു.\r\n കാലത്തിന്റെ നെഞ്ചിൽ കിടന്ന് തിളച്ചുമറിയുന്ന തെക്കൻ നാട്ടു മലയാളം ഉള്ളിലൂറിയിറങ്ങി\r\n കൈകോർത്തുപിടിച്ച് നമ്മെ നടത്തുന്നുണ്ട്.\r\n ഈ കഥാകാരൻ വായിക്കപ്പെട്ടു കൊണ്ടേയിരിക്കും. തീർച്ച.

Rating: 5 of 5 Stars! [5 of 5 Stars!]