reviewed by null Date Added: Tuesday 14 Sep 2021

മാറ്റാത്തി ��\r\n\r\nആദ്യമായി വായിച്ച പുസ്തകം മിക്കവാറും ബാലരമ \/ബാലഭൂമി \/കളിക്കുടുക്ക ഒക്കെ ആയിരിക്കും,\r\n\r\nസീരിയസ് വായനയെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ വരുന്ന കൃതി "സാറ ജോസഫ് "എഴുതിയ ആലാഹയുടെ പെണ്മക്കൾ, മാറ്റാത്തി ഇത് രണ്ടുമാണ്, അതിൽ മാറ്റാത്തി ഒരുപാട് തവണ ആവർത്തിച്ചു വായിച്ചതാണ്, എന്തോ വല്ലാത്തൊരിഷ്ടമാണ് ലൂസി യോട്.\r\n\r\nലൂസിയെ നായിക എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല, കാരണം നമ്മളൊക്കെ വായിച്ചതിൽ മിക്ക നായികാ കഥാപാത്രങ്ങളും ക്ലൈമാക്സിലെങ്കിലും സന്തോഷത്തോടെ, അല്ലെങ്കിൽ വിജയിച്ചു നിൽക്കുന്ന ഒരാളാവാം!!!!!\r\n\r\nബ്രിജിത്താമ്മയുടെ പളുങ്ക് പിഞ്ഞാണത്തിന്റെ കാവൽക്കാരിയായതിൽ അഭിമാനം കൊള്ളുന്ന കൊച്ചു ലൂസി, മുരിങ്ങമരത്തിന്റെ ഇലകൾക്കിടയിലൂടെ ആകാശം കാണുന്ന ലൂസി, എല്ലാം നോക്കി നടത്തുന്ന ഒന്നിന്റെയും ഉടമസ്ഥാവകാശമില്ലാത്ത സഹപാഠികൾക്കിടയിൽ "പിരിലൂസ് "എന്നറിയപ്പെടുന്നു...\r\n\r\nഇതിൽ എടുത്തു പറയേണ്ട വേറെ കഥാപാത്രങ്ങൾ=സെലീന, ചെറോണ ഓപ്പൻ, സേതു.....\r\n"നീ തിന്ന് റി ഉണ്ണ്യേ എനിക്ക് നിന്നെ എടുക്കാൻ പറ്റീലെങ്കി നമ്മക്കൊരു ജെസിബ്യാ വിളിക്കാ ന്ന് പറഞ്ഞു സെലീനക്ക് കട്ട സപ്പോർട്ട് ആയ ഭർത്താവ്... "ന്തൊക്കെ പറഞ്ഞാലും നമ്മള് മാറ്റാത്യ ല്ലേ "ന്ന് വേവലാതിപ്പെടുന്ന സെലീനെരെ അമ്മ!\r\n\r\nസേതുവിനെ നിശബ്ദമായി പ്രണയിച്ചു അവന്റെ ഉള്ളിൽ താനില്ലെന്ന് അറിഞ്ഞിട്ടും അവനെ ഉള്ളിൽ കൊണ്ട് നടക്കുന്ന ലൂസിയും.. കല്യാണം ഉറപ്പിച്ചിട്ടും 101ഉമ്മകളുമായ് ബസ് കണ്ടക്ടർക്ക് കത്തയക്കുന്ന സെലീനയും ഇതിലുണ്ട്...\r\nസെലീന അവരുടെ വീട്ടിൽ വന്നു താമസിക്കുന്ന ഭാഗങ്ങൾ ആണ് ഇതിലെ ഏറ്റവും രസകരമായി തോന്നിയത്!!!!\r\n\r\nലൂസി ഒരുപാട് കാലം ബ്രിജിത്താമ്മയെ നോക്കിയും അവരുടെ മരണ ശേഷം ഒന്നുമില്ലാത്തവളായി അവിടെ നിന്ന് പടിയിറങ്ങി അലക്ക് ജോലി ചെയ്തു ശിഷ്ടകാലം തീർക്കുന്നവളുമാണ്!!!!\r\n\r\nശരിക്കും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം....\r\n ഒരുപാട് ലൂസിമാരെ നമുക്ക് ചുറ്റിനും\r\n കാണാൻ സാധിക്കും!!!

Rating: 5 of 5 Stars! [5 of 5 Stars!]