reviewed by null Date Added: Sunday 7 Nov 2021

ശ്രീമതി അജിത രാകേഷ് എന്ന കവയത്രിയെ യാദൃശ്ചികമായാണ് പരിചയപ്പെട്ടത്, അവാർഡിന് നിർദ്ദേശിക്കപ്പെട്ട തന്റെ കൃതികൾ പരിഗണനക്ക് വേണ്ടി അയച്ചു കൊടുക്കാൻ ഓഫീസിൽ വന്നപ്പോൾ. വാക്കുകളിലുള്ള ആ ശക്തി അവരുടെ കൃതികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പ്രേരണ ആയി. ഫേസ്ബുക്കിൽ കാണുന്ന കൊച്ചു കൊച്ചു കവിതകളിൽ കവയത്രി കുറിച്ച വാക്കുകൾ മനസ്സിന്റെ ആഴങ്ങളിൽ പതിക്കുന്നതും നമ്മുടെ ചിന്തകളെ ഉണർത്തുന്നതും ആയിരുന്നു. "ഗാന്ധി പൂക്കുന്ന മനസ്സ് " മാത്രം മതി ആ കഴിവ് തിരിച്ചറിയാൻ. വളർന്നു വരുന്ന കവയത്രിക്കുള്ള അവാർഡ് തികച്ചും അർഹിക്കുന്ന കരങ്ങളിലാണ് എത്തിയിട്ടുള്ളത്. "ഊർമിള ഉറങ്ങുന്നില്ല "യും അജിത എന്ന കവയത്രിയുടെ ജ്വലിക്കുന്ന വാക്കുകളാൽ സമ്പുഷ്ടമാണ്. എല്ലാവരും വാങ്ങി വായിക്കുക. ശ്രീമതി അജിത രാകേഷിൽ നിന്നും ഇത് പോലുള്ള കൂടുതൽ വാക്കുകൾ പുസ്തക രൂപത്തിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു. സർവേശ്വരനാൽ അനുഗ്രഹീതയായ ഈ കലാകാരി അത്യുന്നതങ്ങളിൽ വിരാചിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.\r\n"സർവ്വ മംഗളം ഭവന്തു "������

Rating: 5 of 5 Stars! [5 of 5 Stars!]