reviewed by null Date Added: Thursday 18 Aug 2016

ഗിരീഷ്കുമാർ ശ്രീലകം കവിതാലോകത്ത് പുതിയതാണെന്നു പറയാൻ എനിക്കു മടിയുണ്ട്. അദ്ദേത്തിൻെറ രചനകളുടെ വൈവിദ്ധ്യതകണ്ട്ഞാൻ ആഹ്ളാദം കൊള്ളുന്നു. ആനുകാലികങ്ങളിൽ ഇദ്ദേഹത്തെ ഇതിനു മുൻപൊരിക്കലും കണ്ടുമുട്ടാൻ ഇടയായിട്ടില്ല. വൈകിയാണെങ്കിലും എൻെറ സുഹൃദ്വലയത്തിൽ എത്തിപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. ചെറിയ വായനയല്ല ഓരോ കവിതയും ആവശ്യപ്പെടുന്നത്. വരികൾക്കുള്ളിൽ പിണഞ്ഞുകിടക്കുന്ന അർത്ഥഗാംഭീരമായ വികാരങ്ങളുണ്ട്. കവി അത് വദഗ്ദമായിത്തന്നെതൻെറ കാമനകളെ വരികൾക്കിടയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. അമ്മയോടുള്ള സ്നേഹ പാരമ്യത `കാവലാൾ' എന്ന കവിതയിൽ നിറഞ്ഞുനില്ക്കുന്നു. മരണം എൻെറ അനുഭവമായി തൊട്ടറിയുന്നു. പ്രകൃതിയോടു ചേർത്ത് മരമായി പിറക്കുന്ന കണ്ണുകൾ പലപ്പോഴും അനുഗ്രഹമായിത്തീരാറുണ്ട്. നഷ്ടപ്പെട്ട സ്മരണകളിലേക്ക് കവി പലപ്പോഴും തിരിച്ചു പോകുന്നുണ്ട്. ഇങ്ങനെ ഓരോ കവിതകളെപറ്റിയും ശരിയായ നിരീക്ഷണത്തിലെത്താൻ നല്ലൊരു വായനക്കാരനു കഴിയും. എൻെറ സുഹൃത്തിന്ഭാവുകങ്ങൾ.-ജനാർദ്ദനൻ പി.വണ്ടാഴി

Rating: 4 of 5 Stars! [4 of 5 Stars!]