reviewed by null Date Added: Thursday 27 Oct 2016

T Arun Kumarഅസാധാരണമായൊരു വായനാനുഭവം പകര്‍ന്നു തരുന്ന പുസ്തകമാണ് മൗനത്തിന്റെ പാരമ്പര്യവഴികള്‍. കാല/ദേശ/വംശചരിത്രത്തിനിടയിലെ അപരിചിതമായൊരു കഥനഭൂമികയില്‍ നമ്മളെ കൊണ്ടുനിര്‍ത്തി വിഭ്രമിപ്പിക്കുന്നൊരു രസവിദ്യ ഇതിന്റെ രചയിതാവ് റിജാം വൈ റാവുത്തര്‍ക്കുണ്ട്. റാവുത്തര്‍ പാരമ്പര്യത്തിന്റെ നിലവറകള്‍ തുറന്ന് കഥയുടെ ധാന്യമണികള്‍ പുറത്തേക്കെറിയുകയാണ് രചയിതാവ്. അവ വായനക്കാരനിലേക്ക് വീണ്, കാരണമെന്തന്നറിയാത്ത വിഷാദങ്ങളെ മുളപ്പിക്കുന്നു. പാരമ്പര്യകഥകളെന്നാണ് പുസ്തകത്തിന് അടിക്കുറിപ്പെങ്കിലും വായനപൂര്‍ത്തിയാവുമ്പോള്‍ അനന്യസാധാരണമായൊരു നോവല്‍ വായിച്ചു തീര്‍ത്ത പ്രതീതി ആയിരിക്കും നിങ്ങള്‍ അനുഭവിക്കുക. മനോഹരമായ ഭാഷ കൊണ്ട് വിശകലനമോ വിശദീകരണമോ സാധ്യമല്ലാത്ത ജീവിതസന്ധികളെ അനുഭവവേദ്യമാക്കുന്നിടത്താണ് ഈ പുസ്തകം ഒന്നാന്തരമാകുന്നത്. ജനിതകഘടനയുടെ ഇരട്ടപ്പിരിയണ്‍ ഗോവണിയിലൂടെ നഷ്ടപ്പെട്ടു പോയൊരു ആദികോശത്തെ തിരയുന്ന വേദനയാണ് നിങ്ങള്‍ക്കീ പുസ്തകത്തിന്റെ രചനയെന്ന് ഞാന്‍ ചിന്തിക്കുന്നുപ്രിയ റിജാം. മികച്ച വായനാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ പെപ്പറിന്റെ ഈ പുസ്തകം ഞാന്‍ നിര്‍ദ്ദേശിക്കട്ടെ. —

Rating: 4 of 5 Stars! [4 of 5 Stars!]