reviewed by null Date Added: Tuesday 3 Mar 2020

ഒരു മുത്തശ്ശി കഥയുടെ ഇഴയടക്കം എവിടെയും ദർശിക്കാം തുടക്കത്തിൽ പറയുന്ന കുടുംബബന്ധങ്ങളുടെ യാത്ര കഴിഞ്ഞാൽ.... പിന്നെ പാലക്കാടൻ നാട്ട് സൗന്ദര്യത്തിന്റെ ധാരാളിത്വത്തിലൂടെ കടന്നുപോകുന്ന യാത്ര എത്തി നിൽക്കുന്നത് മിത്തിലും പിന്നെ അഗാധമായ ദുരൂഹതയിലും അവിടെ നിന്ന് ഒരു ഒഴുക്കാണ് .. ശീതളിമയിൽ മുങ്ങിയ പ്രവാഹംപോലെ ഉദ്യോഗത്തിന്റെ തേരിൽ കയറി. ഗൾഫിൽ നിന്ന് തുടങ്ങി പാലക്കാടിന്റെ ഗ്രാമസൗന്ദര്യം ആവാഹിച്ചു കൊച്ചി എന്ന മഹാനഗരവും കണ്ട യാത്ര അവസാനിക്കുന്നത് അങ്ങ് ബംഗാളിന്റെ ഗ്രാമപാതയിലും ആ ഗ്രാമങ്ങളുടെ വശ്യതയിലും ആണ്.. കൊള്ളാം എന്ന ഒറ്റവായനയിൽ തോന്നാം .............

Rating: 5 of 5 Stars! [5 of 5 Stars!]