Book Name in Malayalam : ജനറലിന്റെ മകന്‍
ഇസ്രായോലി രാഷ്ട്രസംസ്ഥാനത്തില്‍ അനല്പമായ പങ്കുവഹിച്ച സയണിസ്റ്റ് നേതാവിന്റെ പൗത്രനും, ഈജിപ്തിനെതിരായ ഇസ്രായേല്‍ യുദ്ധത്തെ നയിച്ച സൈനിക ജനറലിന്റെ മകനുമാണ് മീക്കോ പെലെഡ്. ഇസ്രയേലിന്റെ സേനയുടെ ഫലസ്ത്രീനോടുള്ള അതിക്രമങ്ങള്‍ ജനറലായ തന്റെ പിതാവിന്റെ രാഷ്ട്രീയ വീക്ഷണങ്ങളില്‍ തന്നെ മാറ്റമുണ്ടാക്കുന്നതിനും അദ്ദേഹം ഒരു സജീവ സമാധാന പ്രവര്‍ത്തകനായി മാറുന്നതും പെലെഡ്. ചെറുപ്പത്തിലേ കാണുന്നു. മീക്കോ, ഇസ്രയേലി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത ആള്‍ കൂടിയാണ്. എന്നിട്ടും ജെറുസലേമിലെ ഒരു ചാവേറാക്രമണത്തില്‍ 13 വയസ്സുകാരിയായ തന്റെ സഹോദര പുത്രി സ്മാദര്‍ കൊല്ലപ്പെടുന്നതോടെയാണ് മീക്കോ പെലെഡിന്റെ വ്യക്തിജീവിതത്തിലേയ്ക്ക് ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം നേരിട്ട് ആഘാതപൂര്‍വ്വം ഇടപ്പെടുന്നത്. Write a review on this book!. Write Your Review about The Generals Son Other Information This book has been viewed by users 491 times