reviewed by null Date Added: Friday 5 Jun 2020

'പ്രകൃതിക്ക് കരുതലായ് പ്രവാചക കരങ്ങൾ'💚⁣⁣⁣⁣"ലോകം അവസാനിക്കാറായ സമയത്താണ് ഒരാളുടെ കൈവശം ഒരു വൃക്ഷത്തൈ ഉള്ളതെങ്കിൽ അയാൾ അത് നടട്ടെ"🌱⁣⁣ പ്രവാചക മൊഴി. ⁣⁣⁣⁣മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലേക്കുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യം ഇന്ന് ലോകത്തെയാകെ പാരിസ്ഥിതിക പ്രശ്നങ്ങളാൽ നട്ടം തിരിയിക്കുകയാണല്ലോ...⁣⁣ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയല്ലേ??? ⁣⁣⁣⁣ഇത്രയൊന്നും പരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാത്ത ഒരു കാലത്തുപോലും ഇന്നത്തേക്കാളേറെ പാരിസ്ഥിതിക ജാഗ്രത ജീവിതത്തിൽ പച്ചയായി പകർത്തിയ പ്രവാചകൻ മുത്ത് മുഹമ്മദ്‌ നബി (സ) യുടെ പരിസ്ഥിതി ദർശനങ്ങളും, അവിടുന്ന് പറഞ്ഞ പരിസ്ഥിതി പരിപാലനത്തിന്റെ പ്രതിഫലങ്ങളും മനോഹരമായി വരഞ്ഞിടുന്ന പുസ്തകമാണ് 'പ്രകൃതിയുടെ പ്രവാചകൻ'. ⁣⁣⁣⁣പ്രകൃതിയുടെ തേങ്ങലിന്, സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും സ്വാന്തനത്തിന്റെയും പ്രവാചക കരസ്പർശങ്ങളുണ്ടായിരുന്നു. പ്രവാചകനിലൂടെ വായനക്കാരനെ ഒരു നിറഞ്ഞ പ്രകൃതി സ്നേഹിയാക്കാൻ @മുബഷിർ ന്റെ 'പ്രകൃതിയുടെ പ്രവാചകൻ'തികച്ചും ഒരു മുതൽകൂട്ടാവും. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാനാവുന്ന, പത്തു അധ്യായങ്ങളാൽ കോർത്തിണക്കിയ നന്മയുടെ പച്ചപ്പാണ് ഈ പുസ്തകം. ⁣⁣⁣⁣ഭൂമിയിൽ നടക്കുന്ന ഏത് മൃഗവും, പറക്കുന്ന ഏത് പക്ഷിയും നമ്മളെ പോലെ സമുദായങ്ങളാണ് എന്ന തിരിച്ചറിവോടെ പാരിസ്ഥിതിക പ്രശ്നങ്ങളെ സമീപിച്ച് കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനാവട്ടെ എന്ന് ഈ പ്രകൃതിദിനത്തിൽ ആശംസിക്കുന്നു. 🍃⁣⁣. ⁣⁣. ⁣⁣. ⁣⁣. ⁣⁣. ⁣⁣. ⁣⁣. ⁣⁣💚

Rating: 5 of 5 Stars! [5 of 5 Stars!]