മുൻ ഗുജറാത്ത് ഡി.ജി.പി.യാണ് ആർ.ബി. ശ്രീകുമാർ (ജനനം:ഫെബ്രുവരി 12, 1947 -). 2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോഡിക്കും ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിക്കും വ്യക്തമായ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായി . 1947 ഫെബ്രുവരി 12 ന് ജനനം. തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലം സ്വദേശിയാണ് ശ്രീകുമാർ. ചരിത്രത്തിലും ഗാന്ധി ചിന്തയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശ്രീകുമാർ ,1971 ലെ ഐ.പി.എസ്. കേഡറിൽ പെടുന്നയളാണ്.