Book Name in English : Curator
അമ്മയ്ക്കുവേണ്ടി ആനുകാലികങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങുകയും പിന്നീട് ജീവിതം തന്നെ അതിനുവേണ്ടി ഹോമിക്കുകയും ചെയ്ത അവധൂതസമാനനായ ഒരാളുടെ ജീവിതം. തന്റെ വിപുലമായ പുസ്തകശേഖരത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായ അയാള്‍ തനിക്കുശേഷം അവയെല്ലാം അന്യാധീനപ്പെടുമെന്നു ഭയക്കുന്നു. അത് ഏറ്റെടുക്കാന്‍ ആരെങ്കിലും വന്നെങ്കിലെന്ന് അയാളാശിച്ചു. ഒരു ചാനല്‍ അയാളുടെ ജീവിതം പരമ്പരയായി ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്നു. പ്രമേയവൈവിധ്യവും നൂതനശൈലിയും സവിശേഷതയായുള്ള അഷ്ടമൂര്‍ത്തിയുടെ പുതിയ നോവല്‍.Write a review on this book!. Write Your Review about ക്യൂറേറ്റർ Other InformationThis book has been viewed by users 276 times