Book Name in English : Haimavathiyil Ninnu Himavanilekku
ഹിമാലയതീര്‍ത്ഥാടനം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന യാത്രാപഥങ്ങളാണ്. പ്രകൃതിയിലേക്കും സംസ്കാരത്തിലേക്കും നദികളിലേക്കും അവനവനിലേക്കുമുള്ള യാത്രയാണത്. പ്രകൃതിയുടെ അന്തരാത്മാവിലേക്കുള്ള ഒരു യാത്ര. മനുഷ്യമനസ്സ് നവീകരിക്കപ്പെടുന്ന അപൂര്‍വ്വസഞ്ചാരം. കേദാര്‍നാഥ്, ബദരീനാഥ്, തുംഗനാഥ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, സതോപാന്ത് തുടങ്ങിയ പുണ്യസങ്കേതങ്ങളിലേക്കും ഗംഗ, യമുന, അളകനന്ദ, മന്ദാകിനി തുടങ്ങിയ നദീസംസ്കൃതികളിലേക്കുമുള്ള യാത്രയുടെ അവതരണമാണ് ഈ പുസ്തകം. മാത്രമല്ല, പഞ്ചപാണ്ഡവന്മാരുടെ മഹാപ്രസ്ഥാനപാതയിലൂടെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഏണിപ്പടി വരെയുള്ള ഒരു തീര്‍ത്ഥയാത്ര.Write a review on this book!. Write Your Review about ഹൈമവതിയില്‍ നിന്ന് ഹിമവാനിലേയ്ക്ക് Other InformationThis book has been viewed by users 2063 times