Book Name in English : Malakkari
കീഴാളന്റെ മനസ്സിലൂടെ കഥ പറയാൻ ശ്രമിക്കുന്നു എന്നതാണ് ‘മലക്കാരി’ എന്ന നോവലിന്റെ മേൻമ. ദേശത്തേയും മനുഷ്യരേയും അറിയാൻ ഇവിടെ എഴുത്തുകാരൻ ഉദ്യമിക്കുന്നുണ്ട്. പതിനാലു പകലും പതിനാലു രാവും ഭഗവതിക്കു മുമ്പിൽ കഴിയുന്ന അടിയാള മനസ്സറിയുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വർഷം വല്ലിപ്പണി എടുക്കാൻ കരാർ അടിസ്ഥാനത്തിൽ വിൽക്കപ്പെട്ടിരുന്ന മനുഷ്യരുടെ വ്യഥകളെക്കുറിച്ച് പറഞ്ഞ മികച്ച നോവലുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ‘മലക്കാരി’യിൽ സുരേഷ് പറയാൻ ശ്രമിക്കുന്നത് അടിയാളരുടെ പീഡകളെക്കുറിച്ചല്ല അനിതരസാധാരണമായ സ്‌നേഹബന്ധങ്ങളെക്കുറിച്ചാണ്. ഗോത്രജീവിതത്തിന്റെ ചില അടരുകളെങ്കിലും മിഴിവോടെ കാണിച്ചുതരുന്നുണ്ട് മലക്കാരി.Write a review on this book!. Write Your Review about മലക്കാരി Other InformationThis book has been viewed by users 287 times