Book Name in English : Manipur FIR
2023-ല്‍ പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപത്തെ കുറിച്ചുള്ള സൂക്ഷ്മ അന്വേഷണമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ മണിപ്പൂര്‍ എഫ് ഐ ആര്‍. മണിപ്പൂരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറക്കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയ്യാറെടുപ്പുകള്‍ എന്നിവ തുടങ്ങി അനേകരുടെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രവും ഇനിയുള്ള വെല്ലുവിളികളും സമാധനത്തിനുള്ള അനിവാര്യതകളും വിവരിക്കുന്ന സമഗ്രമായൊരു വിവരണമാണ് ദേശീയ-അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗില്‍ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുടെ ഉടമയായ ജോര്‍ജ് കള്ളിവയലില്‍ രചിച്ച ഈ പുസ്തകം.Write a review on this book!. Write Your Review about മണിപ്പുർ എഫ് ഐ ആർ Other InformationThis book has been viewed by users 400 times