Book Name in English : Paathiranadatham
സ്തീവാദകഥകളുടെ പൊതുധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉൾക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയിൽ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനിൽക്കുന്നത്. നർമ്മത്തിന്റെ സ്പർശം ഗ്രേസിയുടെ കഥകൾക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആൻഡ് ഫൗണ്ട്, വെട്ടിക്കൽ ഔസേപ്പ് മകൾ തെരേസ, അമ്മക്കുറിപ്പുകൾ, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകൾWrite a review on this book!. Write Your Review about പാതിരാ നടത്തം Other InformationThis book has been viewed by users 337 times