Book Name in English : Samarakosham
എം. ശ്രീനാഥിന്റെ ’സമരകോശം’ മരണമില്ലാത്ത സമരചരിത്രത്തിന്റെ തുടിപ്പുകളാണ് സമാഹരിച്ച് നിത്യതയ്ക്ക് കൈമാറുന്നത്. വാക്കുകളെപ്പോലെ സമരകർമ്മങ്ങളും അനശ്വരത കൈവരിക്കുന്നു. സമരമണ്ഡ ലത്തിൽ കേരളീയരുടെ സവിശേഷമായ സംഭാവനകൾ തിരിച്ചറിയാൻ ഈ ഗ്രന്ഥം നമ്മെ സഹായിക്കും. പുതിയതും ഭാവനാപൂർണ്ണവുമായ സമരസമ്പ്രദായങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ മലയാളികൾ ക്കുള്ള പ്രത്യേക പ്രാവീണ്യവും ഈ ഗ്രന്ഥം നമുക്കു വെളിപ്പെടുത്തിത്തരുന്നു. ഇത് ഒന്നാമത്, സമരസംബന്ധിയായ പദാവലികളുടെയും ശീർഷകങ്ങളുടെയും ഒരു സമാഹാരമാണ്. രണ്ടാമതായി, ആ സമരപരിപാടി അതല്ലെങ്കിൽ കലാപം, യുദ്ധം, ഏറ്റുമുട്ടൽ എന്ന്, എവിടെ, എന്തിനുവേണ്ടി നടന്നു എന്ന ഒരു സംക്ഷിപ്ത വിവരണവും നമുക്കു ലഭ്യമാക്കുന്നു. മൂന്നാമത്, ആ സമരം അല്ലെങ്കിൽ ഏറ്റുമുട്ടൽ നടന്ന സാഹചര്യവും പശ്ചാത്തലവും പരിസമാപ്തിയും സാക്ഷ്യമാക്കി വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ശ്രീനാഥൻ ശ്രമിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about സമരകോശം Other InformationThis book has been viewed by users 353 times