Book Name in English : Swarnanellikka
സ്നേഹവും കരുതലും നിറയുന്ന കുഞ്ഞുമ്മകൾ ചരാചരങ്ങൾക്കേകുന്ന മിടുമിടുമിടുക്കി തകരക്കുട്ടിയുടെ കഥയാണിത്. അമ്പേറ്റു പിടഞ്ഞ മയിലമ്മയെ ആ തങ്കക്കുട്ടി രക്ഷിക്കുന്നു; വെയിലേറ്റുവാടിയ സൂര്യകാന്തിച്ചെടിയോട് ആ അരുമക്കുട്ടി കരുണകാണിക്കുന്നു; കാക്കച്ചുണ്ടിൽനിന്നും കഴുകൻചുണ്ടിൽനിന്നും പുലിക്കുഞ്ഞിനെ ആ ആനന്ദക്കുട്ടി കാക്കുന്നു. കുറത്തിയമ്മൂമ്മ അവൾക്കു വാത്സല്യസമ്മാനമായി നല്കിയത് ഒരു വൈക്കോൽത്തൊട്ടി നിറയെ നെല്ലിക്കകളാണ്: സ്വർണനെല്ലിക്കകൾ! ആർത്തിയുടെ ചവർപ്പും നന്മയുടെ മധുരവും രുചിക്കുവാനാകുന്ന ഒരുപിടി നെല്ലിക്കകൾ കൂട്ടുകാർക്കും ആ തൊട്ടിയിൽനിന്നും വാരിയെടുക്കാം, ഈ കുഞ്ഞിപ്പുസ്തകത്തിലൂടെ.Write a review on this book!. Write Your Review about സ്വര്‍ണനെല്ലിക്ക Other InformationThis book has been viewed by users 498 times