Image of Book സമരകോശം
  • Thumbnail image of Book സമരകോശം
  • back image of സമരകോശം

സമരകോശം

Publisher :DC Books
ISBN : 9789357322249
Language :Malayalam
Edition : 2023
Page(s) : 208
Condition : New
no ratings yet, be the first one to rate this !

Book Name in English : Samarakosham

എം. ശ്രീനാഥിന്റെ ’സമരകോശം’ മരണമില്ലാത്ത സമരചരിത്രത്തിന്റെ തുടിപ്പുകളാണ് സമാഹരിച്ച് നിത്യതയ്ക്ക് കൈമാറുന്നത്. വാക്കുകളെപ്പോലെ സമരകർമ്മങ്ങളും അനശ്വരത കൈവരിക്കുന്നു. സമരമണ്ഡ ലത്തിൽ കേരളീയരുടെ സവിശേഷമായ സംഭാവനകൾ തിരിച്ചറിയാൻ ഈ ഗ്രന്ഥം നമ്മെ സഹായിക്കും. പുതിയതും ഭാവനാപൂർണ്ണവുമായ സമരസമ്പ്രദായങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ മലയാളികൾ ക്കുള്ള പ്രത്യേക പ്രാവീണ്യവും ഈ ഗ്രന്ഥം നമുക്കു വെളിപ്പെടുത്തിത്തരുന്നു. ഇത് ഒന്നാമത്, സമരസംബന്ധിയായ പദാവലികളുടെയും ശീർഷകങ്ങളുടെയും ഒരു സമാഹാരമാണ്. രണ്ടാമതായി, ആ സമരപരിപാടി അതല്ലെങ്കിൽ കലാപം, യുദ്ധം, ഏറ്റുമുട്ടൽ എന്ന്, എവിടെ, എന്തിനുവേണ്ടി നടന്നു എന്ന ഒരു സംക്ഷിപ്ത വിവരണവും നമുക്കു ലഭ്യമാക്കുന്നു. മൂന്നാമത്, ആ സമരം അല്ലെങ്കിൽ ഏറ്റുമുട്ടൽ നടന്ന സാഹചര്യവും പശ്ചാത്തലവും പരിസമാപ്തിയും സാക്ഷ്യമാക്കി വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ശ്രീനാഥൻ ശ്രമിച്ചിട്ടുള്ളത്.
Write a review on this book!.
Write Your Review about സമരകോശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 280 times