എം പി ഷീല Author

M P Sheela

ചെറുകഥാകൃത്ത് നോവലിസ്റ്റ് കവി ഗാനരചനയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയയായ എം.പി ഷീല, മച്ചിങ്കല്‍ എം.പി പീറ്ററിന്റെയും എലിസബത്ത് പീറ്ററിന്റെയും നാലാമത്തെ പുത്രിയായി കോട്ടയത്ത് ജനിച്ചു. 1984-ല്‍ കോട്ടയം ജില്ലാ സ്കൂള്‍ യുവജനോത്സവത്തില്‍ കഥാരചയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി വിദ്യാര്‍ത്ഥിയായിരിക്കെതന്നെ രചനാപാടവം തെളിയിച്ചിട്ടുണ്ട്. കോട്ടയം സെന്റ് ആന്‍സ് ജി എച്ച് എസില്‍ ആയിരുന്നു വിദ്യാഭ്യാസം. ധനതത്വശാസ്ത്രത്തില്‍ കോട്ടയം ബസേലിയസ് കോളേജില്‍ നിന്ന് ബിരുദം കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തില്‍ നിന്ന് ഹിന്ദുഭൂഷണവും പാസ്സായി. അമേരിക്കയില്‍ ഫിലാഡെല്‍ഫിയായിലാണ് താമസ്സം.

മഹാഭാരതത്തിന്റെയും പുരാണങ്ങളുടെയും രാജവീഥിയിലൂടെ ഇതിഹാസ കഥാപാത്രങ്ങള്‍ക്കൊപ്പം എഴുത്തുകാരി നടത്തിയ മാനസ സഞ്ചാരമാണ് ഈ നോവല്‍. പ്രൗഡമായ സാഹിത്യഭാഷയിലൂടെയും ഗംഭീരമായ ഭാവനയിലൂടെയും എഴുത്തികാരിയുടെ സ്വാതന്ത്ര്യം പരാമാവധി പരിചയപ്പെടുത്തി സൃഷ്ടിച്ച ഈ നോവല്‍ മലയാള ഭാഷയ്ക്ക് ഒരു മുതല്‍ കൂട്ടാണെന്ന് നിസ്സംശയം പറയാം. മൂലകൃതിയായ മഹാഭാരതത്തോട് നീതി പുലര്‍ത്തികൊണ്ട് എഴുതിയിരിക്കുന്ന ഈ നോവലിന്റെ പശ്ചാത്തലം വായനക്കാരെ ദ്വാപരയുഗത്തിന്റെ മനോഹരതയിലേയ്ക്ക് ഒരു നിമിഷം എങ്കിലും കൊണ്ടുപോകും എന്നത് തിര്‍ച്ചയാണ്.



Need some editing or want to add info here ?, please write to us.

Other Books by Author M P Sheela