സേതു Author

Sethu

1942 ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവല്‍, കഥ വിഭാഗങ്ങളില്‍ 33 കൃതികള്‍. [1]കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നം, പാണ്ഡവപുരം)[2], മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജ‌ന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ല‌ന്‍സ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍ എന്നിവ സിനിമയായി. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. 2005-ല്‍ സൗത്ത് ഇന്ത്യ‌ന്‍ ബാങ്കിന്റെ ചെയര്‍മാനായി ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബര്‍ 5-ന് സേതുവിനെ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനായി കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബല്‍ നിയമിച്ചു. സുകുമാര്‍ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം



Need some editing or want to add info here ?, please write to us.

Other Books by Author Sethu