ബാലചന്ദ്രമേനോൻ Author

Balachandra Menon

മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി. ഫാസിൽ, പത്മരാജൻ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രിൽ 18, പാർ‍വതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു - മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.Need some editing or want to add info here ?, please write to us.

Other Books by Author Balachandra Menon