വിനായക് ദാമോദര്‍ സവര്‍ക്കര്‍ Author

Savarkar [ V D Savarkar ]

വീർ വിനായക് ദാമോദർ സാവർക്കർ (വീർ സവർക്കർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു) വിപ്ലവകാരി, ഹിന്ദുത്വസൈദ്ധാന്തികൻ എന്നീ നിലകളിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു പ്രവർത്തിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. വിപ്ലവകാരിയായ ദേശസ്നേഹി എന്നാണ് മഹാത്മാ ഗാന്ധി അക്കാലത്ത് സാവർക്കറെ വിശേഷിപ്പിച്ചിരുന്നത് [1]. സവർക്കറുടെ പ്രസിദ്ധമായ ‘1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം‘ എന്ന പുസ്തകം ഭഗത് സിംഗും, സുഭാഷ് ചന്ദ്ര ബോസുമടക്കമുള്ള വിപ്ലവകാരികൾ സംഘടനാപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. ജയിൽ ജീവിതത്തിനു ശേഷം ഹിന്ദുമഹാസഭയിൽചേർന്നു പ്രവർത്തിച്ച സാവർക്കർ ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി പഠനം നടത്തുമ്പോഴാണ് സാവർക്കർ വിപ്ലവത്തിന്റെ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ ഇദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ സംഘടനകൾ സ്ഥാപിച്ചു.[2][3] ഇന്ത്യാ ഹൌസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1920 ൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന്റേ പേരിൽ 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിക്കുകയും, ശിക്ഷ അനുഭവിക്കാൻ ആന്റമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്തു.Need some editing or want to add info here ?, please write to us.

Other Books by Author Savarkar [ V D Savarkar ]