ഗിരീഷ് പുത്തഞ്ചേരി Author

Gireesh Puthenchery

മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി(1961-2010 ഫെബ്രുവരി 10). ... അവസാനകാലത്ത് സ്വന്തം തിരക്കഥയില്‍ ഒരു ചിത്രം സം‌വിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്.പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനനം. പുത്തഞ്ചേരി സര്ക്കാിര്‍ എല്‍.പി.സ്കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്കൂള്‍, പാലോറ സെക്ക‌ന്‍‍ഡറി സ്കൂള്‍, ഗവ:ആര്ട്സ് ആഡ്്കല് സയ‌ന്സ്. കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങള്‍ എഴുതികൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്. കാസറ്റ് കമ്പനികള്ക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയാണ്‌ ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് വരുന്നത്[2]. 300-ല്‍ അധികം ചിത്രങ്ങള്ക്ക്് ഗാനരചന നിര്‍‌വഹിച്ചു. ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള കേരള സര്ക്കാാറിന്റെ 1995 ലേയും 1997 ലേയും 1999 ലേയും പുരസ്കാരങ്ങല്‍ ലഭിച്ചു. മേലേപറമ്പില്‍ ആണ്‍‌വീട് എന്ന ചിത്രത്തിന്‌ കഥയും, വടക്കുനാഥ‌ന്‍,പല്ലാവൂര്‍ ദേവനാരായണ‌ന്‍, കിന്നരിപ്പുഴയോരം എന്നീ ചിത്രങ്ങള്ക്ക് തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയില്‍ ഒരു ചിത്രം സം‌വിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്



Need some editing or want to add info here ?, please write to us.

Other Books by Author Gireesh Puthenchery